#Latest News #Kuttiadi #Festival
കുറ്റ്യാടി: (kuttiadi.truevisionnews.com) പൂതം പാറ ശ്രീനാരായണ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിന മഹോത്‌സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രതിഷ്ഠാ ദിനം മഹാഗുരുപൂജയോടെ തുടക്കം കുറിച്ചു.
മഹാ ഗണപതിഹവനം കലശാഭിഷേകം നവകം വലിയ ഗുരുസി തുടങ്ങിയ ക്ഷേത്ര ചടങ്ങുകൾക്ക് ജയദേവൻ ശാന്തി തിരുവമ്പാടി കാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി റിനിൽ ഉണ്ണി ശാന്തി എന്നിവർ പരികർമ്മികളായി.
പ്രസാദ ഊട്ട് , സമൂഹപ്രാർത്ഥന , വിശേഷാൽ ദീപാരാധന. എന്നിവയും നടന്നു. ക്ഷേത്രാങ്കണത്തിൽ നടന്ന ഭക്ത സംഗമത്തിൽ കെ.കെ ബിജു അദ്ധ്യക്ഷത വഹിച്ചു ബാബു പൂതംപാറ പ്രഭാഷണവും ജയദേവൻശാന്തി അനുഗ്രഹ പ്രഭാഷണവും നടത്തി.
സി.കെ മനോജ്, പി എൻ രാജപ്പൻ, അനിൽകുമാർ പരപ്പുമ്മൽ, ടി നാരായണൻ, ശ്രീജിത്ത്, ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
content highlights Poothampara Chamundeshwari Temple Consecration Day





















_protests_against_BJP_in_Kakattil.jpg)
























