കുറ്റ്യാടി : (kuttiadi.truevisionnews.com) സാധാരണക്കാരുടെ നടുവൊടിക്കുന്ന ഇന്ധനവില വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാടി ടൗണിൽ പ്രതിഷേധസമരം നടത്തി. സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.
വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞയുടൻ ഇന്ധനവില ലിറ്ററിന് 3 രൂപ വർധിപ്പിച്ച് കേന്ദ്ര സർക്കാർ വീണ്ടും ജനങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വൻകിട എണ്ണക്കമ്പനികളെ സഹായിക്കാൻ വേണ്ടിയുള്ള ജനദ്രോഹ നടപടിയാണിത്. നേരത്തെ വാണിജ്യ ഗ്യാസ് സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചതോടെ ഹോട്ടൽ മേഖലയും സാധാരണക്കാരുടെ ജീവിതവും ഇതിനകം തന്നെ പ്രതിസന്ധിയിലായിക്കഴിഞ്ഞു.
അതിനുപിന്നാലെ എത്തിയ ഈ ഇന്ധന വിലവർധനവ് സാധാരണക്കാരുടെ മേൽ താങ്ങാനാകാത്ത അധിക സാമ്പത്തിക ഭാരമാണ് അടിച്ചേൽപ്പിക്കുന്നത്. ജനജീവിതം ദുസ്സഹമാക്കുന്ന ഈ കൊള്ളയടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പി. ആലിക്കുട്ടി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. പി.കെ. സുരേഷ്, സി.എം. കുമാരൻ, സി.കെ. രാമചന്ദ്രൻ, എൻ.സി. കുമാരൻ, ഇ.എം. അസ്ഹർ, എം.വി. സിജീഷ്, സി.കെ. ശ്രീധരൻ, എ.ടി. ഗീത, പി.കെ. ദേവാനന്ദൻ, അരുൺ മുയ്യോട്ട്, കെ.പി. ഖാലിദ്, ചരിച്ചിൽ മൊയ്തീൻ, അനിഷ പ്രദീപ്, കെ.കെ. നഫീസ, എ.കെ. ഷംസീർ, പി. സുബൈർ, എം.സി. കാസിം, നൗഷാദ് തെക്കാൽ, അഫ്‌സൽ തെരുവത്ത്, വി.എം. മഹേഷ്, യു.കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Block Congress Committee organizes protest in Kuttiadi














































