ജീവന്റെ തുള്ളികൾ; ഷരീഫ് ആഷിയാനയുടെ സ്മരണാർത്ഥം കുറ്റ്യാടിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ജീവന്റെ തുള്ളികൾ; ഷരീഫ് ആഷിയാനയുടെ സ്മരണാർത്ഥം കുറ്റ്യാടിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
May 17, 2026 12:11 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com) ഹോപ്പിന്റെ മുൻ ജോയിന്റ് സെക്രട്ടറി ഷരീഫ് ആഷിയാനയുടെ സ്മരണാർത്ഥം തലശ്ശേരി മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് കുറ്റ്യാടിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും കേരള ഹോട്ടൽ & റെസ്റ്ററന്റ് അസോസിയേഷൻ കുറ്റ്യാടി യൂണിറ്റും സംയുക്തമായാണ് ക്യാമ്പ് നടത്തിയത്.

കാൻസർ രോഗികൾക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ വ്യാപാര ഭവനിൽ സംഘടിപ്പിച്ച ക്യാമ്പിൽ വനിതകളടക്കം നാല്പതോളം പേർ രക്തം നൽകി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ KHRA സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ പവിത്രൻ വട്ടോളി അധ്യക്ഷത വഹിച്ചു. കുറ്റ്യാടി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു കെ.കെ. ആദ്യ രക്തദാനം നിർവഹിച്ചു.

KHRA ജില്ലാ ട്രഷറർ ബഷീർ ചിക്കീസ്, മുഹമ്മദ് ബഷീർ JDNS, എ.എസ്.ഐ ബിജു, ബഷീർ തൊട്ടിൽപ്പാലം എന്നിവർ ആശംസകൾ നേർന്നു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ആകർഷ് രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഹോപ്പ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി സ്വാഗതവും കോഓർഡിനേറ്റർ ശ്രീജിത്ത് മരുതോങ്കര നന്ദിയും പറഞ്ഞു. ഹോപ്പ് പ്രവർത്തകരായ സുമേഷ് പാലേരി, ഷാജിമോൻ വെള്ളിമാട്കുന്ന്, ഷറഫു തളിക്കര, മുഹമ്മദ് ദേവർകോവിൽ, ഹക്കീം ദേവർകോവിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Drops of Life; Blood donation camp organized in Kuttiadi in memory of Sharif Ashiana

Next TV

Related Stories
വീടുകൾ കീഴടക്കി കരിഞ്ചേരട്ടകൾ; വേളത്ത് അങ്കണവാടി പരിസരത്തും വീടുകളിലും ശല്യം രൂക്ഷം, നടപടി വേണമെന്ന് നാട്ടുകാർ

May 17, 2026 11:50 AM

വീടുകൾ കീഴടക്കി കരിഞ്ചേരട്ടകൾ; വേളത്ത് അങ്കണവാടി പരിസരത്തും വീടുകളിലും ശല്യം രൂക്ഷം, നടപടി വേണമെന്ന് നാട്ടുകാർ

വീടുകൾ കീഴടക്കി കരിഞ്ചേരട്ടകൾ; വേളത്ത് അങ്കണവാടി പരിസരത്തും വീടുകളിലും ശല്യം രൂക്ഷം, നടപടി വേണമെന്ന്...

Read More >>
നാട് കൈകോര്‍ത്തു; കക്കട്ട് ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

May 17, 2026 11:21 AM

നാട് കൈകോര്‍ത്തു; കക്കട്ട് ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

കക്കട്ട് ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ...

Read More >>
ആശ്വാസമേകി... പാറക്കൽ; കുറ്റ്യാടിയിലെ ദുരിതബാധിത പ്രദേശങ്ങളിൽ പാറക്കൽ അബ്ദുള്ള സന്ദർശനം നടത്തി, അടിയന്തര സഹായം ലഭ്യമാക്കും

May 16, 2026 12:24 PM

ആശ്വാസമേകി... പാറക്കൽ; കുറ്റ്യാടിയിലെ ദുരിതബാധിത പ്രദേശങ്ങളിൽ പാറക്കൽ അബ്ദുള്ള സന്ദർശനം നടത്തി, അടിയന്തര സഹായം ലഭ്യമാക്കും

കുറ്റ്യാടിയിലെ ദുരിതബാധിത പ്രദേശങ്ങളിൽ പാറക്കൽ അബ്ദുള്ള സന്ദർശനം നടത്തി, അടിയന്തര സഹായം ലഭ്യമാക്കും...

Read More >>
Top Stories

News Roundup

GCC News