പോലീസിനെ കണ്ട് വെപ്രാളം! സഞ്ചി പരിശോധിച്ചപ്പോൾ കണ്ടത് 13 കുപ്പി വിദേശമദ്യം; തൊട്ടിൽപ്പാലത്ത് ഒരാൾ പിടിയിൽ

പോലീസിനെ കണ്ട് വെപ്രാളം! സഞ്ചി പരിശോധിച്ചപ്പോൾ കണ്ടത് 13 കുപ്പി വിദേശമദ്യം; തൊട്ടിൽപ്പാലത്ത് ഒരാൾ പിടിയിൽ
May 17, 2026 01:56 PM | By Anusree vc

തൊട്ടിൽപ്പാലം : തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ രേഖകളില്ലാതെ വിദേശമദ്യം കൈവശം വെച്ചയാളെ പോലീസ് പിടികൂടി. കുമ്പളച്ചോല  തോട്ടത്തിൽ വീട്ടിൽ ബിനു (47) എന്നയാളെയാണ് തൊട്ടിൽപ്പാലം സബ് ഇൻസ്പെക്ടർ നൗഷാദ് എം. യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

തൊട്ടിൽപ്പാലം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പോലീസ് സംഘം പെട്രോളിങ് നടത്തുന്നതിനിടയിലാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ സഞ്ചിയുമായി നിന്ന ബിനു, പോലീസ് വാഹനം കണ്ട് വെപ്രാളപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തടഞ്ഞുനിർത്തി പരിശോധിച്ചത്.

നാട്ടുകാരുടെ സാന്നിധ്യത്തിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിച്ചപ്പോൾ 13 കുപ്പി വിദേശമദ്യം കണ്ടെടുത്തു. അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചതിന് വ്യക്തമായ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് മദ്യം പോലീസ് പിടിച്ചെടുത്തു.

പ്രതിക്ക് 35(3) ബി എൻ എസ് എസ് പ്രകാരം നോട്ടീസ് നൽകി വിട്ടയച്ചതായും, കേസ് രജിസ്റ്റർ ചെയ്തതായും എസ്.ഐ അറിയിച്ചു. എ.എസ്.ഐ സുരേന്ദ്രൻ, എസ്.സി.പി.ഒ അബ്ദുൾ റഫീഖ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Policeman in a panic! 13 bottles of foreign liquor found in bag; One arrested in Thotilpalam

Next TV

Related Stories
ജീവന്റെ തുള്ളികൾ; ഷരീഫ് ആഷിയാനയുടെ സ്മരണാർത്ഥം കുറ്റ്യാടിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

May 17, 2026 12:11 PM

ജീവന്റെ തുള്ളികൾ; ഷരീഫ് ആഷിയാനയുടെ സ്മരണാർത്ഥം കുറ്റ്യാടിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ജീവന്റെ തുള്ളികൾ; ഷരീഫ് ആഷിയാനയുടെ സ്മരണാർത്ഥം കുറ്റ്യാടിയിൽ രക്തദാന ക്യാമ്പ്...

Read More >>
വീടുകൾ കീഴടക്കി കരിഞ്ചേരട്ടകൾ; വേളത്ത് അങ്കണവാടി പരിസരത്തും വീടുകളിലും ശല്യം രൂക്ഷം, നടപടി വേണമെന്ന് നാട്ടുകാർ

May 17, 2026 11:50 AM

വീടുകൾ കീഴടക്കി കരിഞ്ചേരട്ടകൾ; വേളത്ത് അങ്കണവാടി പരിസരത്തും വീടുകളിലും ശല്യം രൂക്ഷം, നടപടി വേണമെന്ന് നാട്ടുകാർ

വീടുകൾ കീഴടക്കി കരിഞ്ചേരട്ടകൾ; വേളത്ത് അങ്കണവാടി പരിസരത്തും വീടുകളിലും ശല്യം രൂക്ഷം, നടപടി വേണമെന്ന്...

Read More >>
നാട് കൈകോര്‍ത്തു; കക്കട്ട് ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

May 17, 2026 11:21 AM

നാട് കൈകോര്‍ത്തു; കക്കട്ട് ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

കക്കട്ട് ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ...

Read More >>
ആശ്വാസമേകി... പാറക്കൽ; കുറ്റ്യാടിയിലെ ദുരിതബാധിത പ്രദേശങ്ങളിൽ പാറക്കൽ അബ്ദുള്ള സന്ദർശനം നടത്തി, അടിയന്തര സഹായം ലഭ്യമാക്കും

May 16, 2026 12:24 PM

ആശ്വാസമേകി... പാറക്കൽ; കുറ്റ്യാടിയിലെ ദുരിതബാധിത പ്രദേശങ്ങളിൽ പാറക്കൽ അബ്ദുള്ള സന്ദർശനം നടത്തി, അടിയന്തര സഹായം ലഭ്യമാക്കും

കുറ്റ്യാടിയിലെ ദുരിതബാധിത പ്രദേശങ്ങളിൽ പാറക്കൽ അബ്ദുള്ള സന്ദർശനം നടത്തി, അടിയന്തര സഹായം ലഭ്യമാക്കും...

Read More >>
Top Stories

News Roundup

GCC News