ആശ്വാസമേകി... പാറക്കൽ; കുറ്റ്യാടിയിലെ ദുരിതബാധിത പ്രദേശങ്ങളിൽ പാറക്കൽ അബ്ദുള്ള സന്ദർശനം നടത്തി, അടിയന്തര സഹായം ലഭ്യമാക്കും

ആശ്വാസമേകി... പാറക്കൽ; കുറ്റ്യാടിയിലെ ദുരിതബാധിത പ്രദേശങ്ങളിൽ പാറക്കൽ അബ്ദുള്ള സന്ദർശനം നടത്തി, അടിയന്തര സഹായം ലഭ്യമാക്കും
May 16, 2026 12:24 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com)കുറ്റ്യാടി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ആയഞ്ചേരി പഞ്ചായത്തിലെ പന്തപ്പൊയിൽ, മണിയൂർ പഞ്ചായത്തിലെ മന്തരത്തൂർ, ചെരണ്ടത്തൂർ മേഖലകളിലാണ് മഴക്കെടുതി കൂടുതൽ രൂക്ഷമായത്.

മഴയും ശക്തമായ കാറ്റും കാരണം നിരവധി വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ പൊട്ടിവീണ് വലിയ നാശനഷ്ടങ്ങളുണ്ടായി. പ്രത്യേകിച്ച് മണിയൂർ പഞ്ചായത്തിൽ നിരവധി കുടുംബങ്ങൾ ദുരിതത്തിലായിട്ടുണ്ട്. പ്രദേശത്തെ കർഷകരുടെ കൃഷിയിടങ്ങളും വ്യാപകമായി നശിച്ചതായി നാട്ടുകാർ അറിയിച്ചു.

മഴക്കെടുതി നേരിട്ട പ്രദേശങ്ങളിൽ പാറക്കൽ അബ്ദുള്ള നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതബാധിത കുടുംബങ്ങൾക്ക് അടിയന്തര സഹായവും നഷ്ടപരിഹാരവും ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സന്ദർശന വേളയിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ പി.സി. ഷീബ, മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിൻഷ കെ., വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജിത്ത് ലാൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് സ്വാലിഹ്, വാർഡ് മെമ്പർ ഒ.പി. പ്രമീള, മൂഴിക്കൽ ശ്രീധരൻ, മൂഴിക്കൽ നസീർ, അസീസ് കുന്നപ്പൊയിൽ, ടി.പി. ഹനീഫ എന്നിവർ മണിയൂരിലും; നൊച്ചാട് കുഞ്ഞബ്ദുള്ള, കിളിയമ്മൽ കുഞ്ഞബ്ദുള്ള, എം.എം. മുഹമ്മദ്‌, സൂപ്പി പന്തപ്പൊയിൽ, ഇല്ല്യാസ് മാങ്ങോട്, നാസർ മാങ്ങോട് എന്നിവർ ആയഞ്ചേരിയിലും പങ്കെടുത്തു.

Parakkal Abdullah visits affected areas in Kuttiadi, assures of immediate assistance

Next TV

Related Stories
വിജയത്തിളക്കത്തിൽ കുന്നുമ്മൽ; എസ്എസ്എൽസിയിൽ ഉപജില്ലയിലെ ഭൂരിഭാഗം സ്കൂളുകൾക്കും നൂറുമേനി വിജയം

May 16, 2026 11:47 AM

വിജയത്തിളക്കത്തിൽ കുന്നുമ്മൽ; എസ്എസ്എൽസിയിൽ ഉപജില്ലയിലെ ഭൂരിഭാഗം സ്കൂളുകൾക്കും നൂറുമേനി വിജയം

വിജയത്തിളക്കത്തിൽ കുന്നുമ്മൽ; എസ്എസ്എൽസിയിൽ ഉപജില്ലയിലെ ഭൂരിഭാഗം സ്കൂളുകൾക്കും നൂറുമേനി...

Read More >>
സ്കൂൾ തുറക്കാൻ ഒരുങ്ങാം; കക്കട്ടിൽ കൺസ്യൂമർഫെഡ് സ്കൂൾ മാർക്കറ്റ് പ്രവർത്തനം തുടങ്ങി

May 15, 2026 02:13 PM

സ്കൂൾ തുറക്കാൻ ഒരുങ്ങാം; കക്കട്ടിൽ കൺസ്യൂമർഫെഡ് സ്കൂൾ മാർക്കറ്റ് പ്രവർത്തനം തുടങ്ങി

കക്കട്ടിൽ കൺസ്യൂമർഫെഡ് സ്കൂൾ മാർക്കറ്റ് പ്രവർത്തനം...

Read More >>
വി.ഡി. സതീശന് അഭിവാദ്യം; കാവിലുംപാറയിൽ യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തി

May 15, 2026 12:24 PM

വി.ഡി. സതീശന് അഭിവാദ്യം; കാവിലുംപാറയിൽ യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തി

വി.ഡി. സതീശന് അഭിവാദ്യം; കാവിലുംപാറയിൽ യുഡിഎഫ് ആഹ്ലാദപ്രകടനം...

Read More >>
ജ്വലിക്കുന്ന ഓർമ്മ; കോൺഗ്രസ് നേതാവ് ഇ സി പൊക്കന്റെ രണ്ടാം ചരമവാർഷികം ആചരിച്ചു

May 15, 2026 11:42 AM

ജ്വലിക്കുന്ന ഓർമ്മ; കോൺഗ്രസ് നേതാവ് ഇ സി പൊക്കന്റെ രണ്ടാം ചരമവാർഷികം ആചരിച്ചു

കോൺഗ്രസ് നേതാവ് ഇ സി പൊക്കന്റെ രണ്ടാം ചരമവാർഷികം...

Read More >>
ആഹ്ലാദാരവം; വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് കക്കട്ടിലിൽ യുഡിഎഫ് ആഹ്ലാദപ്രകടനം

May 15, 2026 11:29 AM

ആഹ്ലാദാരവം; വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് കക്കട്ടിലിൽ യുഡിഎഫ് ആഹ്ലാദപ്രകടനം

വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് കക്കട്ടിലിൽ യുഡിഎഫ്...

Read More >>
Top Stories

News Roundup

GCC News