വോട്ടർമാരെ കാണാൻ; മൊകേരി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി സി.എം യശോദയുടെ പര്യടനം തുടരുന്നു

വോട്ടർമാരെ കാണാൻ; മൊകേരി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി സി.എം യശോദയുടെ പര്യടനം തുടരുന്നു
Dec 2, 2025 12:00 PM | By Kezia Baby

മൊകേരി   (https://kuttiadi.truevisionnews.com/)ജില്ലാ പഞ്ചായത്ത് മൊകേരി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടത്തിനു തുടക്കമായി . ഡിവിഷൻ തല പര്യടന പരിപാടി നിടുവണ്ണൂരിൽ സി പി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

വി കെ കരുണൻ അധ്യക്ഷത വഹിച്ചു. ഡിവിഷൻ തിരഞ്ഞെടുപ്പ് കമിറ്റി സെക്രട്ടറി എൻ കെ രാമചന്ദ്രൻ, പ്രസിഡൻ്റ് ടി സുരേന്ദ്രൻ, തായന ശശി, നീലിയോട്ട് നാണു, എം കെ മൊയ്തു, കെ ടി മനോജൻ പി ഭാസ്കരൻ, കെ ചന്ദ്രൻ പ്രസംഗിച്ചു .

മൊകേരി ഡിവിഷനിൽ നിന്ന് ഇടത്പക്ഷത്തെ ജനഹൃദയങ്ങളിൽ ചേർത്ത് നിർത്താൻ മത്സര രംഗത്തേക്ക് ഇറങ്ങിയ എൽ ഡി എഫ് സാരഥി സി.എം യശോദയുടെ പര്യടനം ഇന്ന് രാവിലെ 9.30 യോടെ കൈവേലിയിൽനിന്ന് ആരംഭിച്ചു . 12 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം സമാപിക്കും.

പ്രദേശത്തെ വികസനനേട്ടങ്ങളും വരാൻ പോകുന്ന ഭരണത്തിൽ നടത്താൻ ഉള്ള വികസന മുന്നേറട്ടെ പ്രവർത്തനങ്ങളും പര്യടനത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്.കൈവേലിയിൽ നിന്ന് തുടങ്ങിയ യാത്ര അരയക്കുൽ, പാതിരിപ്പറ്റ , ദേശിയ ഗ്രന്ഥലായം , മധുകുന്ന്, വട്ടോളി, കോവുക്കുന്ന്, എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പര്യടനം തുടരുകയാണ്.

മൂന്ന് മണിയോടെ ചങ്ങരംകുളം, 3 .30ന് മുറുപ്പശ്ശേരി 4ന് നരിക്കൂട്ടുംച്ചാൽ, 4.30 ന് മീത്തലെ വടയം 5 ന് മൊകേരി എന്നിങ്ങനെയാണ് യാത്ര നടത്തുന്നത്. തുടർന്നു മൂന്ന് ദിവസത്തെ പര്യടനം വ്യാഴാഴ്ച തൂവാട്ട പൊയിൽ സമാപിക്കും.




LDF candidate CM Yashoda's tour continues

Next TV

Related Stories
വരിക്കോളിൽ  റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച്  വീടിനുള്ളില്‍ തീ പിടിത്തം

Dec 2, 2025 03:50 PM

വരിക്കോളിൽ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീടിനുള്ളില്‍ തീ പിടിത്തം

റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീടിനുള്ളില്‍ തീ പിടിത്തം...

Read More >>
എൽ.ഡി.എഫ് കുടുംബ സംഗമം നടത്തി

Dec 2, 2025 09:37 AM

എൽ.ഡി.എഫ് കുടുംബ സംഗമം നടത്തി

എൽ.ഡി.എഫ് കുടുംബ...

Read More >>
 പ്രതിഷേധ പ്രകടനം; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം - ഡിവൈഎഫ്ഐ

Nov 29, 2025 11:09 AM

പ്രതിഷേധ പ്രകടനം; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം - ഡിവൈഎഫ്ഐ

പ്രതിഷേധ പ്രകടനം, ഡിവൈഎഫ്ഐ, രാഹുൽ മാങ്കൂട്ടത്തിൽ,...

Read More >>
Top Stories










News Roundup