തളീക്കര സ്വദേശി 390 ഗ്രാം കഞ്ചാവുമായി പിടിയിൽ

 തളീക്കര സ്വദേശി 390 ഗ്രാം കഞ്ചാവുമായി പിടിയിൽ
Aug 1, 2025 11:46 AM | By Jain Rosviya

തളീക്കര: (kuttiadi.truevisionnews.com)തളീക്കര സ്വദേശിയെ 390 ഗ്രാം കഞ്ചാവുമായി പിടികൂടി. തളിക്കര സ്വദേശി ഈയരത്ത് വീട്ടില്‍ നൗഫല്‍ ഇ ബി യെ (42) നെയാണ് പിടികൂടിയത്. മാനന്തവാടി ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടയിലാണ് പ്രതിയുടെ കൈയിൽ നിന്ന് കഞ്ചാവ് കണ്ടത്തിയത് .

മൈസൂരില്‍ നിന്നും മാനന്തവാടിയിലേക്ക് ബസില്‍ വരുകയായിരുന്ന നൗഫലിനെ എക്‌സൈസ് ഇന്റലിജന്‍സും, ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റിലെ ജീവനക്കാരും, മാനന്തവാടി എക്സൈസ് റെയ്ഞ്ച് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.

മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ വൈശാഖ് എസ്. ബി യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍( ഗ്രേഡ്) രാജേഷ് വി, സുരേഷ് വെങ്ങാലിക്കുന്നേല്‍, പ്രിവന്റിവ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി.പി, അജയകുമാര്‍ കെ കെ എന്നിവർ പങ്കെടുത്തു

native of Thaleekkara was arrested with 390 grams of ganja

Next TV

Related Stories
കുടിവെള്ളം മുട്ടി; ചങ്ങനംകോട്കുന്ന്  ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ നശിപ്പിച്ചു

Aug 1, 2025 04:29 PM

കുടിവെള്ളം മുട്ടി; ചങ്ങനംകോട്കുന്ന് ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ നശിപ്പിച്ചു

ചങ്ങനംകോട്കുന്ന് ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ നശിപ്പിച്ചു...

Read More >>
നാടിൻറെ സ്മരണാഞ്ജലി; മൊകേരിയിൽ പി കേളപ്പൻ നായരെ അനുസ്മരിച്ച് സി പി ഐ

Aug 1, 2025 12:34 PM

നാടിൻറെ സ്മരണാഞ്ജലി; മൊകേരിയിൽ പി കേളപ്പൻ നായരെ അനുസ്മരിച്ച് സി പി ഐ

മൊകേരിയിൽ പി കേളപ്പൻ നായരെ അനുസ്മരിച്ച് സി പി ഐ...

Read More >>
കന്യാസ്ത്രീകളുടെ അറസ്റ്റ്; തൊട്ടിൽപ്പാലത്ത് യുവജന പ്രതിഷേധ പ്രകടനം

Jul 31, 2025 03:01 PM

കന്യാസ്ത്രീകളുടെ അറസ്റ്റ്; തൊട്ടിൽപ്പാലത്ത് യുവജന പ്രതിഷേധ പ്രകടനം

കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ തൊട്ടിൽപ്പാലത്ത് യുവജന പ്രതിഷേധ പ്രകടനം...

Read More >>
പ്രേംനിവാസിൽ കെ.ദേവി അമ്മ അന്തരിച്ചു

Jul 30, 2025 11:01 PM

പ്രേംനിവാസിൽ കെ.ദേവി അമ്മ അന്തരിച്ചു

പ്രേംനിവാസിൽ കെ.ദേവി അമ്മ...

Read More >>
 നവകേരള സദസ്സ്: കുറ്റ്യാടി മണ്ഡലത്തിൽ ഏഴ് കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

Jul 30, 2025 03:05 PM

നവകേരള സദസ്സ്: കുറ്റ്യാടി മണ്ഡലത്തിൽ ഏഴ് കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

കുറ്റ്യാടി മണ്ഡലത്തിൽ ഏഴ് കോടി രൂപയുടെ പദ്ധതികൾക്ക്...

Read More >>
Top Stories

News Roundup

//Truevisionall