തൊട്ടില്‍പാലം: (kuttiadi.truevisionnews.com)വന്യജീവി സംരക്ഷണ നിയമങ്ങള്‍ മനുഷ്യനെ ദ്രോഹിക്കുന്ന നിലയിലാകരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കാവിലുംപാറ പഞ്ചായത്തിലെ മലയോര മേഖലയിലെ വന്യമൃഗ ആക്രമണത്തിന് പരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്ത് യൂഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നു ജനങ്ങളുടെ ജീവനും കൃഷിക്കും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആനയുടെ ആക്രമണ ഭീഷണി നേരിടുന്ന കരിങ്ങാട്, ചൂരണി പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.


പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ കെ.സി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.പി. ഷംസീര്‍, ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കല്‍, പി.എം. ജോര്‍ജ്, കെ.എം. അഭിജിത്ത്, എന്‍.സുബ്രഹ്‌മണ്യന്‍, സത്യന്‍ കടിയങ്ങാട്, ഐ.മൂസ, വി.എം. ചന്ദ്രന്‍, ജമാല്‍ കോരങ്കോട്ട്, കെ.പി. രാജന്‍, പി.ജി.സത്യനാഥ്, വി. സൂപ്പി, ശ്രീധരന്‍ വാളക്കയം, മൊയ്തു കോരങ്കോട്ട്, സി.എച്ച്. സൈതലവി, മുനീര്‍ എരവത്ത്, രാജീവ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
KPCC President Sunny Joseph MLA said that wildlife protection laws should not be at a level that harms humans