കക്കട്ടിൽ:(kuttiadi.truevisionnews.com) കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ മൊകേരി ടൗൺ, ഗവ. കോളജ്, മലയിൽ പീടിക, പനയന്റെ മുക്ക്, കക്കട്ട് - കൈവേലി റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത, വൈസ് പ്രസിഡന്റ് വി. വിജിലേഷ്, സ്റ്റാൻഡിങ്ങ് ചെയർപേഴ്സൺ റീന സുരേഷ്, വാർഡ് മെമ്പർ ഒ. വനജ, മെമ്പർ രതീഷ്, വാർഡ് കൺവീനർ എലിയാറ ആനന്ദൻ, പി.കെ.പത്മനാഭൻ എന്നിവർ പനയന്റെ മുക്കിലെ ഉദ്ഘാടന പരിപാടിയിൽ സംബന്ധിച്ചു.
Minimast lights illuminate Kuttiadi