ചേരാപുരം: (kuttiadi.truevisionnews.com) വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി കൈമാറ്റവുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റ്റ് നയീമ നടത്തിയ പ്രസ്‌താവന അടിസ്ഥാന രഹിതവും വസ്‌തുതതകൾക്ക് നിരക്കാത്തതുമാണെന്ന് വേളം പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ് എം.എം ഹമീദ് മാസ്റ്റർ, ജനറൽ സെക്രട്ടറി അനസ് കടലാട്ട് എന്നിവർ പറഞ്ഞു.
ധാരണ പ്രകാരം, കോൺഗ്രസ് ആവശ്യപ്പെട്ടതനുസരിച്ച് പ്രസിഡന്റ് പദവി ഒഴിഞ്ഞു കൊടുക്കാൻ മണ്ഡലം, ജില്ല, സംസ്ഥാന കമ്മിറ്റി നേരിട്ടും രേഖാമൂലവും അറിയിച്ചിട്ടും രാജിവെക്കാതിരുന്നതിനാലാണ് പാർട്ടി നടപടി എടുക്കേണ്ടി വന്നത്. എഴുതി വെച്ച എഗ്രിമെൻറ് ഉണ്ടായിരിക്കെ അങ്ങനെയൊന്നില്ല എന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഇത് മുന്നണി ബന്ധം തകരാറിലാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിനെതിരെ പാർട്ടി പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും നേതാക്കൾ പറഞ്ഞു.
Muslim League says Velam Grama Panchayat Presidents statement is baseless