വേളം: (kuttiadi.truevisionnews.com)കാക്കുനിയിൽ കാട്ടു പന്നി ശല്യം രൂക്ഷമാവുകയാണ്. കാക്കുനി നമ്പാംവയൽ വലിയെടുത്തിൽ ഫൈസലിന്റെ വീട്ടു വളപ്പിലെ എട്ടോളം തൈ തെങ്ങുകളും കവുങ്ങിൻ തൈകളും വാഴകളും ആണ് പന്നികൾ നശിപ്പിച്ചത്. സമീപ പ്രദേശങ്ങളിലെ വീട്ടുകാർക്കും സമാന രീതിയിൽ കാർഷിക വിളകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. രാത്രി ആയാൽ പന്നികൾ കൂട്ടത്തോടെ ഇറങ്ങി വിളകൾ നശിപ്പിക്കുകയാണ് ഇതിനു ശാശ്വാത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കൃഷി ഓഫീസിൽ പരാതി കൊടുത്തിട്ടുണ്ട്.
Wild boars are destroying agricultural crops in the homestead