കുറ്റ്യാടി: ടൗണിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന സ്വപ്ന പദ്ധതിയായ കുറ്റ്യാടി ബൈപാസിന്റെ നിർമാണ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അറിയിച്ചു.
നിലവിൽ റിടൈനിങ് വാൾ, കൾവർട്ട്, സോയിൽ സ്റ്റബിലൈസേഷൻ തുടങ്ങിയ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. സംസ്ഥാന പാതയിലെ കടേക്കച്ചാലിൽനിന്ന് ആരംഭിച്ച് പേരാമ്പ്ര റോഡിലെ പാലത്തിനടുത്ത് എത്തിച്ചേരുന്ന രീതിയിലാണ് അലൈൻമെന്റ്. 1.46 കിലോമീറ്റർ നീളത്തിൽ 12 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്


ബാബ് കൺസ്‌ട്രക്ഷൻസ് കമ്പനിക്കാണ് ചുമതല വെള്ളക്കെട്ടുകൾ പരിഹരിക്കുന്നതിനായി അഞ്ച് കൾവർട്ടുകളും ആവശ്യമായ സ്ഥലങ്ങളിൽ ഡ്രെയ്നേജുകളും നിർമിക്കും. കിഫ്ബി മാനദണ്ഡങ്ങൾക്ക് വിധേയമായാണ് പ്രവൃത്തി നടത്തുന്നത്
Kuttiadi bypass construction work is progressing rapidly