വട്ടോളി:(kuttiadi.truevisionnews.com) കുറ്റ്യാടി മേഖലയിലും കനത്ത മഴ. ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വട്ടോളി കനാൽ പരിസരത്തെ വീടിൻ്റെ മേൽക്കൂരയ്ക്ക് മുകളിൽ പ്ലാവ് വീണ് മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചു. വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനായ റിനീഷ് മാഷിൻറെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. മേൽക്കൂരയ്ക്ക് മുകളിൽ വീണ പ്ലാവ് താഴെയുള്ള കാറിൽ തട്ടിയെങ്കിലും വലിയ പോറൽ കാറിന് സംഭവിച്ചില്ല. അപകടത്തിൽ ആളപായം ഇല്ല.
A sheet of wood fell on a teachers house in Vattoli damaging the roof