തൊട്ടിൽപ്പാലം:(kuttiadi.truevisionnews.com) തൊട്ടിൽപ്പാലത്ത് കാവിലുംപാറ പഞ്ചായത്തിലെ ചൂരണിയിലും കരിങ്ങാട്ടും ജനവാസ മേഖലയിൽ ഇറങ്ങി ആറുപേരെ ആക്രമിച്ച കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ ഊർജിതം.
വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘം ഡ്രോൺ ഉൾപ്പെടെ സംവിധാനങ്ങൾ ഏർപ്പെടുത്തിയും ആർ.ആർ.ടി യും ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാട്ടുകാരും മൂന്ന് സംഘങ്ങളായി പ്രദേശത്ത് തിരച്ചിൽ നടത്തിവരുന്നു.


പക്ഷേ കാട്ടാനക്കുട്ടിയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫോറസ്റ്റ് ചീഫ് വെറ്റിനറി ഓഫീസർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
A special team led by Arun Zachary to find the baby elephant in Kavilumpara