തൊട്ടിൽപ്പാലം:(kuttiadi.truevisionnews.com)ചൂരണിയിലും, കരിങ്ങാടുമായി ആറുപേരെ ആക്രമിച്ച കുട്ടിയാനയെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ മയക്കുവെടിവെച്ച് പിടികൂടാൻ കഴിഞ്ഞില്ല. ഇന്നലെ ജനവാസ മേഖലയിൽ ആനയെ കാണാനിടയായ ചൂരണി ഭാഗത്ത് രാവിലെ മുതൽ ആർ ആർ ടി യും, കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനയും, നാട്ടുകാരും പരിശോധന നടത്തിയെങ്കിലും എവിടെയും കണ്ടെത്താൻ കഴിഞ്ഞില്ല.
വൈകിട്ടോടെ കരിങ്ങാട് ഭാഗത്ത് ആനയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഡോക്ടർ അരുൺ സക്കറിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് അധികൃതരും ആർ,ആർ.ടിയും ഡോക്ടർമാരും കരിങ്ങാട് ഭാഗത്ത് എത്തി ഡ്രോൺ നിരീക്ഷണം ഉൾപ്പെടെ നടത്തിയെങ്കിലും ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല.


നേരം ഇരുട്ടായതോടെ നാട്ടുകാർ പ്രതിഷേധിച്ചു. ഫോറസ്റ്റ് അധികൃതർ പറഞ്ഞ വാക്കുകൾ പാലിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.ആനക്കുട്ടിയെ പിടികൂടാതെ ഇവിടെനിന്നും ഫോറസ്റ്റ് അധികൃതർ പിന്മാറില്ല. എന്നും നാളെ രാവിലെ 7 മണിയോടെ ദൗത്യം പുനരാരംഭിക്കുംഎന്നും ഉറപ്പ് ലഭിച്ചതിന് തുടർന്നാണ് നാട്ടുകാരുടെ പ്രതിഷേധം അവസാനിച്ചത്.
wild elephant that caused panic at thottilpalam