Jul 24, 2025 03:54 PM

കക്കട്ടിൽ:(kuttiadi.truevisionnews.com) കേരള രാഷ്ട്രീയത്തിലെ അതികായനും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് കക്കട്ടിൽ ടൗണിൽ മൗനജാഥയും പ്രത്യേക അനുസ്മരണ യോഗവും നടന്നു. പൊതുമണ്ഡലത്തിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന വി.എസിന്റെ ഓർമ്മകൾക്ക് മുന്നിൽ വിവിധ രാഷ്ട്രീയ, സാമൂഹിക പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സി.പി.എം., കോൺഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി., ആർ.ജെ.ഡി., എൻ.സി.പി., വ്യാപാരി സമിതി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. കെ.കെ. സുരേഷ് (സി.പി.എം.), എലിയാറ ആനന്ദൻ (കോൺ.), എ.വി. നാസറുദ്ദിൻ (മുസ്ലിം ലീഗ്), നീലിയോട്ട് നാണു (ആർ.ജെ.ഡി.), വി.വി. പ്രഭാകരൻ (സി.പി.എം.), എം. രാധാകൃഷ്ണൻ (ബി.ജെ.പി.), വി.പി. കൃഷ്ണൻ (എൻ.സി.പി.), ടി. സുധീർ (വ്യാപാരി സമിതി) എന്നിവരും

പഞ്ചായത്ത് അംഗങ്ങളായ റീന സുരേഷ്, ഷിബിൻ, ആർ.കെ. റിൻസി, സി.പി.എം. ബ്രാഞ്ച് ഭാരവാഹികളായ ഒ. ബാലൻ, ലോഹിതാക്ഷൻ എന്നിവരും യോഗത്തിൽ പ്രസംഗിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ അനുശോചന പ്രമേയവും ലോക്കൽ സെക്രട്ടറി കെ.കെ. ദിനേശൻ സ്വാഗതമാശംസക്കാളും ജൂലിയസ് നന്ദിയും രേഖപ്പെടുത്തി.

Silent procession held in Kakattil town on the demise of VS Achuthanandan

Next TV

Top Stories










//Truevisionall