തൊട്ടിൽപാലം: കേരള ജനതക്ക് മുന്നിൽ ചോദ്യ ചിഹ്നമായി മാറിയ ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെച്ചു ഒഴിയാൻ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി. മുസ്ലിം ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊട്ടിൽപ്പാലം അങ്ങാടിയിൽ നടന്ന സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം കട്ടുമുടിച്ചു ഭരിക്കുന്ന പിണറായി സർക്കാറിന്റെ നെറികെട്ട നിലപാടുകൾക്കെതിരെ വരുന്ന തെരഞ്ഞെടുപ്പിൽ ജനാധിപത്യ വിശ്വാസികൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് സൂപ്പി പറഞ്ഞു.


മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ കെ മുസ സ്വാഗതം പറഞ്ഞു. ടി കെ ഖാലിദ്, വി പി കുഞ്ഞബ്ദുള്ള, ടി കെ അഹമ്മദ്, ടി പി ആലി, എം കെ അഷ്റഫ്, സി കെ നാസർ, വി പി സലാം ഹാജി, വി കെ മൂസ, വി സൂപ്പി, സി എച്ച് സൈതലവി, കെ പി ഷംസീർ, കെ പി കുഞ്ഞമ്മദ്, ഏടത്തിൽ, സി എച്ച് ഹമീദ്, ടി കെ അഷ്റഫ്, കെ എം ഹമീദ്, എ എഫ് റിയാസ് തുടങ്ങിയവർ സംസാരിച്ചു.
Soopi Narikkattery Inaugurate the protest meeting at Thottilppalam Muslim League Nadapuram Constituency Committee