ആയഞ്ചേരി: (vatakara.truevisionnews.com) കഴിഞ്ഞ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് ഗ്രാമസഭയിൽ വെച്ച് അനുമോദിക്കാൻ വാർഡ് വികസന സമിതി തീരുമാനിച്ചു.
വിവിധ വിദ്യാലയങ്ങളിൽ നിന്ന് എൽ എസ്സ് എസ്സ് മുതൽ പ്ലസ് ടു വരെയുള്ള പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വാർഡിലെ 15 വിദ്യാർത്ഥികളെയാണ് ജൂലായ് അഞ്ചിന് കടമേരി എൽ പി സ്കൂളിൽ ചേരുന്ന ഗ്രാമസഭ അനുമോദിക്കുന്നത്. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ വിജയികൾക്കുള്ള മൊമൻ്റൊ വിതരണം ചെയ്യും.
demonstrated excellence studies felicitated July 5th