കായക്കൊടി: (kuttiadi.truevisionnews.com ) 'നനയാം അറിയാം' എന്ന സന്ദേശവുമായി കായക്കൊടി കെ.പി.ഇ.എസ് ഹൈസ്‌കൂള്‍ മഴയാത്ര സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.കെ ബഷീര്‍ അധ്യക്ഷനായി.
കാവിലുംപാറ പഞ്ചായത്ത് അംഗം അനില്‍ പരപ്പുമ്മല്‍ ഫ്ലാഗ് ഓഫ് ചെയ്തു. കെ.പി ബോബി, ജദീര്‍ മുഹമ്മദ്, കെ. മുഹമ്മദ്, ഫാത്തിമത്ത് ജാസ്മിന്‍, വി.പി സലൂജ എന്നിവര്‍ സംസാരിച്ചു. 150 ല്‍ പരം വിദ്യാര്‍ഥികളും 15 അധ്യാപകരും മറ്റു ജീവനക്കാരും പങ്കാളികളായി.


Kayakkodi KPES High School organizes rain walk