സംഘർഷം; കക്കട്ടിൽ യു.ഡി.എഫ് ആഹ്ലാദ പ്രകടനം തടയാൻ ശ്രമം

സംഘർഷം; കക്കട്ടിൽ യു.ഡി.എഫ് ആഹ്ലാദ പ്രകടനം തടയാൻ ശ്രമം
Jun 24, 2025 10:56 AM | By Jain Rosviya

കക്കട്ടിൽ: ആര്യാടൻ ഷൗക്കത്തിൻ്റെ വിജയത്തിൽ യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ കക്കട്ടിൽ ടൗണിൽ നടത്തിയ ആഹ്ലാദ പ്രകടനം തടയാൻ ശ്രമം.

കക്കട്ടിൽ കോൺഗ്രസ് ഓഫീസിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം ടൗണിലെ ഷോപ്പിങ്ങ് മാളായ കെ മാളിന് സമീപത്തെ മെയിൻ റോഡരികിൽ വെച്ച് പടക്കം പൊട്ടിച്ചു എന്നരോപിച്ച് വടകര ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപം ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ പ്രവർത്തകർ തടയുകയും പ്രവർത്തകരെ അക്രമിക്കുകയും ചെയ്‌തു.

പ്രകടനം തടഞ്ഞത് ഏറെ നേരത്തെ ബഹളത്തിന് കാരണമായി. തുടർന്ന് പ്രകടനം മുന്നോട്ട് നീങ്ങി കോൺഗ്രസ് ഓഫിസിന് സമീപം സമാപിച്ചു.

പ്രകടനത്തിന് യു.ഡി.എഫ് നേതാക്കളായ വി.എം ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, എലിയാറ ആനന്ദൻ, സി.കെ അബു, സി.വി അഷറഫ്, എ.വി നാസറുദ്ദിൻ, ജമാൽ മൊകേരി, ഒ വനജ, വി.വി വിനോദൻ, കുനിയിൽ അനന്തൻ, എലിയാറ ബീന, അരുൺ മൂയോട്ട്, എ.പി. കുഞ്ഞബ്‌ദുല്ല, എ.കെ.പ്രകാശൻ, ഒ.പി അഷറഫ്, റാഷീദ് വട്ടോളി, വി.എസ്. സിദ്ധാർത്ഥ്, സീബ ലാലു, മജിദ് പി.കെ., രമ്യ ജുബേഷ്, മുരളി കുളങ്ങരത്ത് എന്നിവർ നേതൃത്വം നൽകി.

തികച്ചും ജനാധിപത്യരീതിയിലും സമാധനത്തോടെ വനിതകളടക്കം പങ്കെടുത്ത പ്രകടനം തടഞ്ഞതും പ്രവർത്തകരെ കൈയേറ്റം ചെയ്തു നടപടിയും പ്രതിഷേധാർഹമാണെന്ന് യു .ഡി.എഫ് നേതാക്കളായ വി.എം ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, എലിയാറ ആനന്ദൻ, സി.കെ. അബു, സി.വി. അഷറഫ്, എ.വി.നാസറുദ്ദിൻ എന്നിവർ പറഞ്ഞു.

Attempt stop UDF celebration Kakkatt town

Next TV

Related Stories
കടകളുടെ ലൈസസന്‍സ് ഫീസ് വര്‍ധനവ് പുനഃപരിശോധിക്കണം -ഏകോപന സമിതി

Jul 1, 2025 01:45 PM

കടകളുടെ ലൈസസന്‍സ് ഫീസ് വര്‍ധനവ് പുനഃപരിശോധിക്കണം -ഏകോപന സമിതി

കടകളുടെ ലൈസസന്‍സ് ഫീസ് വര്‍ധനവ് പുനഃപരിശോധിക്കണമെന്ന് ഏകോപന സമിതി...

Read More >>
'നനയാം അറിയാം';  മഴയാത്ര സംഘടിപ്പിച്ച് കായക്കൊടി കെ.പി.ഇ.എസ് ഹൈസ്‌കൂള്‍

Jul 1, 2025 01:34 PM

'നനയാം അറിയാം'; മഴയാത്ര സംഘടിപ്പിച്ച് കായക്കൊടി കെ.പി.ഇ.എസ് ഹൈസ്‌കൂള്‍

മഴയാത്ര സംഘടിപ്പിച്ച് കായക്കൊടി കെ.പി.ഇ.എസ്...

Read More >>
നാടിന് സമർപ്പിച്ചു; കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു

Jun 30, 2025 07:34 PM

നാടിന് സമർപ്പിച്ചു; കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു

കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു...

Read More >>
കണ്ണുകളെ  പരിചരിക്കാം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം

Jun 30, 2025 07:22 PM

കണ്ണുകളെ പരിചരിക്കാം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച...

Read More >>
തൊട്ടില്‍പ്പാലത്ത് പിക്കപ്പ് വാന്‍ കെ.എസ്.ആര്‍.ടിസി ബസിലിടിച്ച് അപകടം

Jun 30, 2025 01:41 PM

തൊട്ടില്‍പ്പാലത്ത് പിക്കപ്പ് വാന്‍ കെ.എസ്.ആര്‍.ടിസി ബസിലിടിച്ച് അപകടം

തൊട്ടില്‍പ്പാലത്ത് പിക്കപ്പ് വാന്‍ കെ.എസ്.ആര്‍.ടിസി ബസിലിടിച്ച്...

Read More >>
Top Stories

News Roundup

https://kuttiadi.truevisionnews.com/