കക്കട്ടിൽ: (kuttiadi.truevisionnews.com)മണ്ണർതാഴ എകെജി ഗ്രാസ്ഥാലയം വാർഷികത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ചിത്ര കുട്ടായ്മ സംഘടിപ്പിച്ചു. പരിപാടി രാംദാസ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.


പി കെ മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ.എം.ലിനീഷ് രാജ്, വിനോജ്, കെ.എം.വാസു എന്നിവർ സംസാരിച്ചു.
രാവിലെ ചിത്രകലാ ശിൽപശാലയിൽ നാൽപത് വിദ്യാർഥികളും 16 അംഗൻവാടി കുട്ടികളും പങ്കെടുത്തു. പങ്കെടുത്ത കലാകാരൻമാർക്കും വിദ്യാർഥികൾക്കും ഏപ്രിൽ 25 വാർഷിക ദിനത്തിൽ സർട്ടിഫിക്കറ്റും ട്രോഫിയും കൈമാറും.
അംഗൻവാടി കുട്ടികൾക്കുള്ള പ്രത്യേക കളറിംഗ് മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനവും അന്നു നൽകും.
#AKG #Library #organizes #photo #gallery #against #addiction