കുന്നുമ്മൽ: ബാലസംഘം കുന്നുമ്മൽ ഏരിയാ വേനൽത്തുമ്പി പരിശീലന ക്യാമ്പിന് തുടക്കമായി. ഏപ്രിൽ 16 മുതൽ 22 വരെ കായക്കൊടി ലോക്കലിലെ കുരുവൻ തോടിത്ത റയിലാണ് ക്യാമ്പ് നടക്കുന്നത്.


ബാലസംഘം കുന്നുമ്മൽ ഏരിയാ എക്സിക്യൂട്ടീവ് അംഗം കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കാർത്തിക് കൈലാസ് അധ്യക്ഷനായി.
ഏരിയാ കൺവീനർ ടി വി മനോജൻ, എം കെ ശശി, ടി ടി നാണു. എ റഷീദ്, പി പി നിഖിൽ, കോ ഓർ ഡിനേറ്റർ റോഷൻ ലാൽ, വി കെ കരുണൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ഐശ്വര്യ സ്വാ ഗതം പറഞ്ഞു.
#Kunnummal #area #venalthumbi #training #camp #begins