തൊട്ടില്‍പ്പാലം: (kuttiadi.truevisionnews.com) കുറ്റ്യാടി ചുരത്തില്‍ ശൗചാലയ മാലിന്യം തള്ളുന്നത് പതിവാകുന്നു. മൂന്നാം വളവിലും ചൂരണി റോഡിലുമാണ് കഴിഞ്ഞ മാസം രാത്രിയില്‍ ശൗചാലയ മാലിന്യം തള്ളിയതായി കണ്ടെത്തിയത്. രാത്രിയെന്നും പകലെന്നുമില്ലാതെ ടിപ്പര്‍ ലോറികളിലാണ് മാലിന്യം തള്ളുന്നത്.


വ്യാജനമ്പര്‍ പതിച്ച ലോറികളിലാണ് മാലിന്യം തള്ളുന്നത്. ലോറിയുടെ മുന്നില്‍ വേറെ നമ്പറും പുറകില്‍ വേറെ നമ്പറും പതിച്ച ലോറികളാണ് മാലിന്യവുമായി ചുരത്തിലെത്തുന്നത്. ബുധനാഴ്ച രാവിലെ പുറകിലും മുന്നിലുമായി വ്യാജ നമ്പര്‍ പതിച്ച ടിപ്പര്‍ ലോറിയില്‍ മാലിന്യം തള്ളാന്‍ ചുരത്തില്‍ എത്തിയിരുന്നു.
ചുരത്തിലെ സമീപ പ്രദേശത്തെ യുവാക്കളുടെ ശ്രദ്ധയില്‍ പെടുകയും ലോറിയുടെ ഫോട്ടോ എടുക്കുകയും ചെയ്തു. എന്നാല്‍ ലോറിയുടെ ഫോട്ടോ യുവാക്കള്‍ എടുക്കുന്നത് കണ്ട ഡ്രൈവര്‍ ലോറി ചുരത്തില്‍ നിര്‍ത്താതെ വയനാട് ജില്ലയിലേക്ക് പോകുകയായിരുന്നു.
ചുരത്തില്‍ വ്യാജ നമ്പര്‍ പതിച്ച ബൈക്ക്, കാര്‍, ലോറി എന്നിവ പോകുന്നത് നിത്യസംഭവമാണ്. ലഹരിവസ്തുക്കളുമായും വ്യാജ നമ്പര്‍ പതിച്ച വാഹനങ്ങള്‍ ചുരത്തില്‍ കാണാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
#Dumping #toilet #waste #Kuttiadi #Pass