തൊട്ടിൽപ്പാലം:(kuttiadi.truevisionnews.com) പക്രം തളം ചുരം റോഡിൽ വീണ്ടും മാലിന്യം തള്ളുന്നു. പൂതംപാറ മുതൽ വയനാട് അതിർത്തിയിൽ പെട്ട ചുങ്കക്കുറ്റി വരെയാണ് ചാക്കിൽ കെട്ടിയും അല്ലാതെയും മാലിന്യം തള്ളിയത്. പ്ലാസ്റ്റിക് മാലിന്യത്തിന് പുറമെ ഇറച്ചിക്കടകളിലെയും ബാർബർ ഷോപ്പുകളിലെയും മാലിന്യവും ചാക്കിൽ കെട്ടി തള്ളിയിട്ടുണ്ട്.


ദുർഗന്ധം കാരണം മൂക്ക് പൊത്താതെ പോകാൻ പറ്റാത്ത അവസ്ഥയാണ്. 3 മാസം മുൻപ് ജനകീയ കൂട്ടായ്മയിൽ ചുരത്തിലെ മാലിന്യം കാവിലും പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തിരുന്നു. അതിനു ശേഷമാണ് പല സ്ഥലങ്ങളിൽ നിന്നും വാഹനത്തിൽ കൊണ്ടു വന്ന മാലിന്യം ചുരം റോഡിൽ തള്ളിയത്.
#smell#Garbage #dumping #rampant #Pakramthalam #Churam #Road #commuters #trouble