വേളം: മണിമല ആക്ടിവ് പ്ലാനറ്റിൽ മാലിന്യപ്രശ്നം ആരോപിച്ച് സി. പി.എം നടത്തിയ ഉപരോധ സമരം അവസാനിച്ചു. വേളം ഗ്രാമപഞ്ചായത്തിൽ കെ. പി കുഞ്ഞമ്മദ് കുട്ടി എം എൽ എ എ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പാർക്ക് മാനേജ്‌മെന്റ്. സമരസമിതി, രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ പ്രതിനിധികൾ, വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.


പാർക്കിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ജൂൺ 30 നകം സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ( എ എസ്. ടി. പി ) സ്ഥാപിക്കും. അതുവരെ പാർക്കിലെ രണ്ട് സെറ്റ് ടോയ്‌ലറ്റുകൾ പൂർണമായി അടച്ചിടും. അടച്ചിടാത്ത ടോയ്‌ലറ്റുകളിലെ മാലിന്യം പ്രത്യേകം സ്ഥാപിക്കുന്ന സെപ്റ്റിക് ഫൈബർ ടാങ്കിലേക്ക് മാറ്റും.
മാലിന്യ പ്രശ്നം കാരണം അടച്ചിട്ട ടോയ്‌ലറ്റുകൾ അണുവിമുക്തമാക്കും. സെപ്റ്റിക് ഫൈബർ ടാങ്ക് സ്ഥാപിക്കുന്നതുവരെ പാർക്കിലേക്കുള്ള ടൂരിസ്റ്റുകളുടെ സന്ദർശനം നിർത്തി വെക്കും. കിണറുകളിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയ പാർക്കിന് സമീപത്തുള്ള എല്ലാ വീടുകളിലും ആവശ്യത്തിന് ശുദ്ധജലം പാർക്ക് മാനേജ്‌മെന്റ് വിതരണം നടത്തും.
#garbage #problem #solved #Manimala #Active #Planet #blockade #strike #resolved