നരിപ്പറ്റ:(kuttiadi.truevisionnews.com) ആർ.ജെ ഡി നരിപ്പറ്റ പഞ്ചായത്ത് മെമ്പർഷിപ്പ് വിതരണം മുതിർന്ന സോഷ്യലിസ്റ്റ് കെ.സി കണ്ണന് നൽകി ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡൻ്റ് വൽസരാജ് മണലാട്ട് ഉദ്ഘാടനം ചെയ്തു.തലപ്പൊയിൽ മുക്ക് - ആയനികുന്ന് കൈതച്ചാൽ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


മണ്ഡലം വൈസ് പ്രസിഡന്റ് വി.കെ പവിത്രൻ അധ്യക്ഷത വഹിച്ചു. കെ.സി കൃഷ്ണൻ, കെ.സി വിനയകുമാർ, ടി. മഹേഷ്,കെ.സി കണാരൻ,വി.കെ അശോകൻ,കെ.സി സുമേഷ്, എം.പി സുമേഷ് എന്നിവർ സംസാരിച്ചു.
#poor #condition #road #Thalapoyil #Mukku#Ayanikunnu #addressed #RJD