നരിപ്പറ്റ:(kuttiadi.truevisionnews.com) സി.എംആർ.എൽ കേസിൽ വീണ വിജയന് കുറ്റപത്രം സമർപ്പിക്കപ്പെട്ടതിനാൽ പിതാവ് പിണറായി വിജയൻ രാജി വെക്കണം എന്ന് ആവിശ്യപെട്ട് നരിപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.


മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി.കെ. നാണു വിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധപരിപാടിക്ക് ടി.പി. വിശ്വനാഥൻ, പി.കെ പ്രസാദ്, എം. കുഞ്ഞികണ്ണൻ, അഖിൽ നരിപ്പറ്റ, ഹരിപ്രസാദ്, ഫാറൂഖ് കാണംകണ്ടി, ചന്ദ്രൻ കല്ലനാണ്ടി, അച്യുതൻ കെ. അനീഷ് ആർ. സത്യൻ സി.കെ, കെ. ഷിജിൽ തുടങ്ങിയവർ നേതൃത്വം നൽകി.
#Veena#monthly #allowance #case#Congress #protests#burning #effigy#demanding #resignation#PinarayiVijayan