വട്ടോളി: (kuttiadi.truevisionnews.com) പുതു വസ്ത്രമണിഞ്ഞ് പള്ളിയിലെത്തി പെരുന്നാൾ നമസ്കാരം പൂർത്തിയാക്കി പിന്നാലെ ലഹരി വിപത്തിനെതിരെ പ്രതിജ്ഞയെടുത്ത് വട്ടോളി മഹല്ല് കമ്മിറ്റി വട്ടോളി കുനിയിൽ എൽപി സ്‌കൂളിന് സമീപത്തെ വട്ടോളി പള്ളിയിൽ പ്രാർഥനക്കെത്തിയവരാണ് സമൂഹം നേരിടുന്ന വലിയ വിപത്തായ ലഹരിക്കെതിരെ പതിജ്ഞയെടുത്തത്.


ഒപ്പം ബോധവൽക്കരണ പ്രസംഗവും നടത്തി. ടി.അബ്ദുൾ മജീദ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ചന്ദക്കണ്ടി കുഞ്ഞബ്ദുള്ള ഹാജി, കരുവാൻക്കണ്ടി അബ്ദുറഹ്‌മാൻ ഹാജി, വി.പി.ദുൽഖിഫിൽ, കെ.പി.അഷറഫ്, കെ.പി അമ്മത്, കെ.കെ.നൗഷാദ്, നീലീയോട്ട് സൂപ്പി, മൊയതു കല്ലേരി, കെ.കെ ബഷീർ, കെ.കെ. ഫൈസൽ, കെ. കെ.അജിഷാദ്, അബ്ദുൾ അസിസ്, ഷാജഹാൻ കല്ലേരി, എം.അബ്ദുള്ള സഹദ് ടി മുതലായവർ സംബന്ധിച്ചു.
#Vattoli #Mahal #Committee #takes #pledge #against #drug #abuse