കുറ്റ്യാടി:(kuttiadi.truevisionnews.com) ലഹരിയുടെ മാസ്മരിക വലയം യുവതയെ പിടിമുറുക്കുന്ന കാലത്ത് മോചനത്തിനായി കല ലഹരിയായി മാറണമെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല സംഘടിപ്പിച്ച സ്‌നേഹാദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


എ ഇ ഒ പി എം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ കോ ഓഡിനേറ്റർ തിരഞ്ഞെടുത്ത കെ പി ആർ അഫീഫ്, സർവീസിൽ നിന്നും വിരമിക്കുന്ന എച്ച് എം ഫോറം കൺവീനർ കെ. പി ദിനേഷൻ എന്നിവരെ അനുമോദിച്ചു.
#break#magical #cycle#addiction#art# mus#addiction#Shafi Parambil