കുറ്റ്യാടി : (kuttiadynews.in ) കക്കട്ടിൽ ടൗണിൽ വയോധികനായ മധുകുന്ന് പൂന്നുപ്പറമ്പത്ത് ഗംഗാധരന് വെട്ടേറ്റ സംഭവത്തിന് പിന്നിൽ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സിപിഎം സംഘമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ആരോപിച്ചു.


ആക്രമണത്തിൽ പരിക്കേറ്റ ഗംഗാധരനെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾ മാത്രം താമസിക്കുന്ന ഗംഗാധരന്റെ ബന്ധു വീട്ടിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി യോഗം ചേർന്നതിനെ ചോദ്യം ചെയ്തതിലുള്ള പകവീട്ടലാണ് പട്ടാപ്പകൽ കക്കട്ടിൽ ടൗണിൽ ഗംഗാധരൻ നേരിടേണ്ടി വന്ന ആക്രമണം.
ഇതിന് മുൻപ് കക്കട്ടിൽ ടൗണിൽ വെച്ച് സിപിഎമ്മുകാർ ഗംഗാധരനുമായി ഇതേ വിഷയത്തെ ചൊല്ലി വാക്കേറ്റം നടത്തിയിരുന്നു.
#Masked #man #attacks #elderlyman #Kakkattil #ParakkalAbdullah #says #CPM #behind