Mar 16, 2025 12:51 PM

കുറ്റ്യാടി : കുറ്റ്യാടി നരിക്കൂട്ടുംച്ചാലിൽ അമ്മയേയും കൂട്ടി ബൈക്കിൽ പോകുകയായിരുന്ന വിദ്യാർത്ഥി കാറിടിച്ച് മരിച്ചു. നരിക്കൂട്ടുംചാൽ പുത്തൻപുരയിൽ ബാലൻ്റെ മകൻ രോഹിൻ (മോനുട്ടൻ 19 ) ആണ് മരണപ്പെട്ടത്.

നരിക്കൂട്ടുംചാൽ റേഷൻ ഷോപ്പിന് സമീപത്ത് വെച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ലുലു സാരീസിൽ ജോലി ചെയ്യുന്ന അമ്മയേയും കൂട്ടി ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ നിയന്ത്രണം വിട്ട കാറിടിച്ചാണ് അപകടം.

മൊകേരി ഗവൺമെൻറ് കോളേജ് രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ് രോഹിൻ

പൊതു ദർശനം ഉച്ചയ്ക്ക് 2 മണിയോടെ നരിക്കൂട്ടുംചാൽ നടുപൊയിൽ റോഡിലെ വീട്ടിൽ വച്ച് നടക്കും.


#youngman #who #riding #bike #his #mother #Narikkuttumchal #died #after #being #hit #car

Next TV

Top Stories