നരിപ്പറ്റ: പ്രകൃതിയോടിണങ്ങി, സുസ്ഥിരവും താങ്ങാവുന്നതുമായ ആർത്തവ ശുചിത്വ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നരിപ്പറ്റ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി നരിപ്പറ്റ മെയിൻ സെന്റർ ആയുഷ്മാൻ ആരോഗ്യ മന്ദിരിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ 8, 9, 10, 15 വാർഡുകളിലെ ഗുണഭോക്താകൾക്കായി മെൻസ്‌ട്രുവൽ കപ്പ് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.


പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.ബീന ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ:ഷാരോൺ.എം.എ., ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് പി.കെ.ഷീജ., ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.കെ.ഷാജി എന്നിവർ സംസാരിച്ചു.
ആശ പ്രവർത്തകരായ സൈനി.സി.വി., നിഷ.എൻ.പി., ശ്രീജിഷ.എം.എം., അജന്ത.പി.കെ. നേതൃത്വം നൽകി
#Menstrual #cup #distribution #awareness