കുറ്റ്യാടി: (kuttiadi.truevisionnews.com) ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുയ്യാനോട് - നമ്പീരാണ്ടി റോഡ് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ് അധ്യക്ഷം വഹിച്ചു.
ജനപ്രതിനിധികളായ നിഷ കുയ്യടി, ശോഭ കെ.പി, ജുഗുനു തെക്കയിൽ
രാഷട്രീയ പാർട്ടി പ്രതിനിധികളായ കെ.പ്രകാശൻ, കെ.പി.രാജൻ, മുഹമൂദ് എ. എന്നിവർ ആശംസ നേർന്നു.
വാർഡ് മെമ്പർ കരീം മേപ്പള്ളി പൊയിൽ സ്വാഗതവും വാർഡ് കൺവീനർ ഷിജീഷ് കെ.നന്ദിയും രേഖപ്പെടുത്തി.
#Road #opened #Kuyanto #Nambirandi #Road #inaugurated