കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടിയിൽ വെച്ച് ആക്രമിക്കപ്പെട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതാവ് ചാരുമ്മൽ കുഞ്ഞബ്ദുള്ളയെയും മകനെയും അക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഞായറാഴ്ച രാത്രി ഏകദേശം 8:45 ടെയാണ് സംഭവം. മകനോടൊപ്പം മകളുടെ വീട്ടിൽ പോയി ബൈക്കിൽ തിരിച്ചു വരികയായിരുന്ന കുഞ്ഞബ്ദുള്ളയെയും മകനെയും പിറകെ കാറിൽ വന്ന ആക്രമികൾ ആണ് യാതൊരു മുന്നറിയിപ്പുമില്ലാതെ അറയ്ക്കുന്ന ഭാഷയിൽ വർഗീയമായ തെറി വിളിക്കുകയും മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തത്.
75 വയസ്സുള്ള കുഞ്ഞബ്ദുള്ള അടിയേറ്റ് നിലത്ത് വീഴുകയും ഒപ്പമുണ്ടായിരുന്ന മകനും മറ്റുള്ള പരിസരവാസികളും ചേർന്ന് കുറ്റ്യാടി ഗവൺമെന്റ് ആശുപത്രിയിൽ എത്തിക്കുകയും ആണ് ഉണ്ടായത്.
ഈ സംഭവം വളരെ ഗൗരവമായി കാണണമെന്നും അക്രമികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുക്കണമെന്നും കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് പി കെ സുരേഷ് അധ്യക്ഷത വഹിച്ചു. ശ്രീജേഷ് ഊരത്ത്, കിണറ്റുംകണ്ടി അമ്മദ്, പി പി ആലിക്കുട്ടി, ഹാഷിം നമ്പാട്ടിൽ,സി എം നൗഫൽ, രാഹുൽ ചാലിൽ, കെ ജിതിൻ എന്നിവർ സംസാരിച്ചു.
#arrested #immediately #accused #assaulted #Charummal #Kunjabdulla #son #custody #Congress #Committee