കുറ്റ്യാടി: (kuttiadi.truevisionnews.com) കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവം നടത്തി.
മരുതോങ്കര മഴവിൽക്കാട് റിസോർട്ടിൽ വെച്ച് ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനംചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യക്ഷയായി.
ഡോ.പി കെ ഷാജഹാൻ മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ്മാരായി ബാബു കാട്ടാളി, ഒ ടി നഫീസ, ഒ പി ഷിജിൽ, സ്ഥിരം സമിതി അധ്യക്ഷരായ എൻ കെ ലീല, ലീബ സുനിൽ, ബ്ലോക്ക് അംഗം കെ ഒ ദിനേശൻ എന്നിവർ സംസാരിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻ എം പി കുഞ്ഞിരാമൻ സ്വാഗതവും കെ എം അനിത നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ പഞ്ചായത്തുകളിൽ നിന്നെത്തിയ വയോജനങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് ജാനകിക്കാടും സന്ദർശിച്ചു.
#Senior #Arts #Festival #Kunnummal #Block #Panchayat #organized #elderly #art #programs