#Ksu | വൈദ്യുത കേബിൾ കത്തി; കുറ്റ്യാടിയിൽ എട്ടു മണിക്കൂറോളം വൈദ്യുതി നിശ്ചലമായി,പ്രതിഷേധിച്ച് കെഎസ് യു

#Ksu | വൈദ്യുത കേബിൾ കത്തി; കുറ്റ്യാടിയിൽ എട്ടു മണിക്കൂറോളം വൈദ്യുതി നിശ്ചലമായി,പ്രതിഷേധിച്ച് കെഎസ് യു
Jan 4, 2025 04:03 PM | By akhilap

കുറ്റ്യാടി: (kuttiadi.truevisionnews.com) വൈദ്യുത കേബിൾ കത്തി കുറ്റ്യാടിയിൽ വൈദ്യുതി നിശ്ചലമായത് എട്ടു മണിക്കൂറോളം.

പുലർച്ചെ മൂന്നരയോടെയാണ് കടേക്കച്ചാൽ ഭാഗത്ത് എബിസി ലൈൻ കത്തി വൈദ്യുതി ഇല്ലാതായത്.

തുടർന്ന് വൈദ്യുതി പുനഃസ്ഥാപിക്കാനായത് ഉച്ചയോടെ മാത്രം.

വൈദ്യുതി ഇല്ലാത്തതു കാരണം വീടുകൾ, കച്ചവടസ്ഥാപനങ്ങൾ, ഓഫിസുകൾ തുടങ്ങി എല്ലാ മേഖലകളിലും വലിയ തോതിൽ പ്രയാസം നേരിട്ടു. സ്ഥാപനങ്ങൾ പലതും നിശ്ചലമായി.

ചന്ത നടത്തിപ്പിൽ പ്രയാസം നേരിട്ടു. അനൗൺസ്മെന്റ് നിശബ്ദമായി. അപ്പാർട്ട്മെന്റുകളിൽ ആളുകൾ കുളിക്കാൻ പോലും പ്രയാസപ്പെട്ടു.

ഉച്ചയോടെ കെഎസ്ഇബി സബ് എൻജിനിയർ അനിൽ തോമസിന്റെ നേതൃത്വത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കുകയായിരുന്നു.

കുറ്റ്യാടിയിൽ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് കെഎസ് യുവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ സെക്ഷൻ ഓഫിസിലെത്തി.

ജില്ലാ സെക്രട്ടറി രാഹുൽ ചാലിൽ, കെ കെ ജിതിൻ, വി പി അലി, വി എം മഹേഷ്, പ്രമോദ് കുമാർ, റെജിൽ കെ.ടി, സഹൽ അഹമ്മദ്, സജീഷ് കെ വി, സുഹൈൽ കെ എന്നിവർ ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിച്ചു

#Electric #cable #fire #Kuttyadi #electricity #stopped #eight #hours

Next TV

Related Stories
#Medicalcamp | മുണ്ടക്കുറ്റിയിൽ സൗജന്യ നേത്രരോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

Jan 6, 2025 09:14 PM

#Medicalcamp | മുണ്ടക്കുറ്റിയിൽ സൗജന്യ നേത്രരോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

മരുതോങ്കര പഞ്ചായത്ത് അംഗം അജിത പവിത്രൻ ഉദ്ഘാടനം...

Read More >>
#Akta | എകെടിഎ സമ്മേളനം; ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ സമ്മേളനം മൂരാട് ദാമോദരൻ നഗറിൽ വെച്ച് നടന്നു

Jan 6, 2025 08:48 PM

#Akta | എകെടിഎ സമ്മേളനം; ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ സമ്മേളനം മൂരാട് ദാമോദരൻ നഗറിൽ വെച്ച് നടന്നു

മൊകേരി യൂണിറ്റ് സമ്മേളനം മൂരാട് ദാമോദരൻ നഗറിൽ ജില്ലാ കമ്മിറ്റി അംഗം ടി എം കുഞ്ഞിക്കണ്ണൻ...

Read More >>
#Parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jan 6, 2025 01:51 PM

#Parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#agripark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Jan 6, 2025 01:29 PM

#agripark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#SeniorArtsFestival | കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവം സംഘടിപ്പിച്ചു

Jan 6, 2025 12:54 PM

#SeniorArtsFestival | കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവം സംഘടിപ്പിച്ചു

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവം...

Read More >>
Top Stories