വേളം: (kuttiadi.truevisionnews.com) പഞ്ചായത്ത് 12-ാം വാർഡിലെ മേനോത്ത് മുക്ക്-കോവുപ്പുറം റോഡ് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉദ്ഘാടനംചെയ്തു.
എംഎൽഎ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് യാഥാർഥ്യമാക്കിയത്.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുമമലയിൽ അധ്യക്ഷയായി.
കെ കെ ഷൈജു, കെ കെ ബാലകൃഷ്ണൻ നമ്പ്യാർ, എ പി അമ്മദ്, കോട്ടയിൽ ഇബ്രായി എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ കാളങ്കി മുഹമ്മദ് സ്വാഗതവും പി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
#road #opened #Menoth #Muk #Kovupuram #Road #inaugurated #KPKunhammedKutty #MLA