#Emailcampaign | ഇമെയിൽ ക്യാമ്പയിൻ; നിർദിഷ്ട പുറക്കാട്ടിരി മൈസൂർ ഗ്രീൻഫീൽഡ് ഹൈവേ, ഒരു ലക്ഷം പേർ ഇമെയിൽ അയക്കും

#Emailcampaign | ഇമെയിൽ ക്യാമ്പയിൻ; നിർദിഷ്ട പുറക്കാട്ടിരി മൈസൂർ ഗ്രീൻഫീൽഡ് ഹൈവേ, ഒരു ലക്ഷം പേർ ഇമെയിൽ അയക്കും
Jan 5, 2025 09:19 PM | By akhilap

കുറ്റ്യാടി: (kuttiadi.truevisionnews.com) പുറക്കാട്ടിരി കുറ്റ്യാടി മാനന്തവാടി മൈസൂർ ദേശീയപാത വികസന സമിതിയുടെ നേതൃത്വത്തിൽ നിർദിഷ്ട ദേശീയ പാത പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇമെയിൽ സമരം ആരംഭിച്ചു.

വടകര എംപി ഷാഫി പറമ്പിലിനെ ദേശീയ പാത നിലവിൽ കേന്ദ്രത്തിൻ്റെ പരിഗണനയിൽ ഇല്ല എന്ന് കേന്ദ്രമന്ത്രി അറിയിച്ച സാഹചര്യത്തിലാണ് വികസന സമിതിയുടെ നേതൃത്വത്തിൽ ഈമെയിൽ സമരം ആരംഭിച്ചിരിക്കുന്നത്.

ചാത്തൻകോട്‌നട എ.ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ മാനേജർ ഫാദർ സിജോ എളക്കാരോട്ട് കേന്ദ്രമന്ത്രി നിഥിൻ ഗഡ്‌കരിക്കും സംസ്ഥാന മന്ത്രി മുഹമ്മദ് റിയാസിനും ഇമെയിൽ സന്ദേശം അയച്ചുകൊണ്ട് ഒരു മാസം നീണ്ടുനിൽക്കുന്ന ഇമെയിൽ ക്യാമ്പയിനു തുടക്കം കുറിച്ചു.

ഇതിനായി പ്രത്യേക വിങ്ങ് അഭിലാഷ് പാലഞ്ചേരി ചെയർമാനായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ദേശീയപാതയ്ക്ക് വേണ്ടി കേന്ദ്രമന്ത്രിസഭ 7134 കോടി രൂപ വകയിരുത്തിയതായി 2022 ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന ആകാശപാതയുടെ ഉദ്ഘാടന വേളയിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി പ്രഖ്യാപിക്കുകയുണ്ടായി.

പിന്നീട് ഈ വിവരം രാഹുൽഗാന്ധി എംപിയെ രേഖാമൂലം അറിയിച്ചു.

2024 ജൂണിൽ പദ്ധതിയുടെ ഡിപി ആറും മറ്റും തയ്യാറാക്കുന്നതിന് ഹാസിയാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈതന്യ പ്രൊജക്റ്റ് കൺസൾട്ടൻസിയെ ഏൽപ്പിക്കുകയുണ്ടായി.

.

#email #campaign #Proposed #Purakattiri #Mysore #Greenfield #Highway #2lakh #people

Next TV

Related Stories
#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Jan 7, 2025 11:07 AM

#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; പാർകോയിൽ വിവിധ സർജറികൾക്കും  ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ

Jan 7, 2025 10:47 AM

#parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; പാർകോയിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ

വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
 #Roadinaguration | റോഡ് തുറന്നു; കുയ്യാനോട് - നമ്പീരാണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

Jan 7, 2025 10:32 AM

#Roadinaguration | റോഡ് തുറന്നു; കുയ്യാനോട് - നമ്പീരാണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുയ്യാനോട് - നമ്പീരാണ്ടി റോഡ് ഉദ്‌ഘാടനം...

Read More >>
#Medicalcamp | മുണ്ടക്കുറ്റിയിൽ സൗജന്യ നേത്രരോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

Jan 6, 2025 09:14 PM

#Medicalcamp | മുണ്ടക്കുറ്റിയിൽ സൗജന്യ നേത്രരോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

മരുതോങ്കര പഞ്ചായത്ത് അംഗം അജിത പവിത്രൻ ഉദ്ഘാടനം...

Read More >>
#Akta | എകെടിഎ സമ്മേളനം; ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ സമ്മേളനം മൂരാട് ദാമോദരൻ നഗറിൽ വെച്ച് നടന്നു

Jan 6, 2025 08:48 PM

#Akta | എകെടിഎ സമ്മേളനം; ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ സമ്മേളനം മൂരാട് ദാമോദരൻ നഗറിൽ വെച്ച് നടന്നു

മൊകേരി യൂണിറ്റ് സമ്മേളനം മൂരാട് ദാമോദരൻ നഗറിൽ ജില്ലാ കമ്മിറ്റി അംഗം ടി എം കുഞ്ഞിക്കണ്ണൻ...

Read More >>
Top Stories

News Roundup