കുറ്റ്യാടി: (kuttiadi.truevisionnews.com) ബൈക്കിലെത്തിയ മുന്നംഗസംഘം യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി.
നെല്ലിക്കണ്ടിയിലെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ വടയം തീയ്യർകണ്ടി ഷിജിത്തിനെയാണ് (40) ബൈക്കിലെത്തിയ മൂന്നുപേർ ചേർന്ന് ക്രൂരമായി മർദിച്ചത്.
അടിയേറ്റ് ബോധരഹിതനായ ഷിജിത്തിനെ നാട്ടുകാർ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു.
മർദിച്ചവരുടെ കൈയിൽ മാരകായുധങ്ങളുള്ളതായി ഷിജിത്ത് കുറ്റ്യാടി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
#complaint #three #member #gang #bike #brutally #beat #young #man