#FarmersUnion | മണ്ണിട്ട് മൂടരുത്; ചേരാപുരത്തെ നെൽവയൽ നികത്തൽ തടയണം -കർഷകത്തൊഴിലാളി യൂണിയൻ

#FarmersUnion | മണ്ണിട്ട് മൂടരുത്; ചേരാപുരത്തെ നെൽവയൽ നികത്തൽ തടയണം -കർഷകത്തൊഴിലാളി യൂണിയൻ
Jan 3, 2025 09:02 PM | By akhilap

വേളം: (kuttiadi.truevisionnews.com) വേളം പഞ്ചായത്തിലെ ചേരാപുരത്ത് എറുമ്പൻകുനി ഭാഗത്ത് തുടർന്ന് കൊണ്ടിരിക്കുന്ന നെൽവയൽ നികത്തലിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് കർഷകത്തൊഴിലാളി യൂണിയൻ ചേരാപുരം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പകൽ സമയത്ത് കരപ്രദേശത്ത് മണ്ണ് സ്റ്റോക്ക് ചെയ്തു രാത്രികാലങ്ങളിൽ ജെസിബി ഉപയോഗിച്ച് നെൽവയലിലേക്ക് തട്ടുന്നത് ഈ ഭാഗത്തു നിലവിലുള്ളത്.

ഒരു മാസം മുമ്പ് ഈ രീതിയിൽ വയൽ നികത്താൻ ശ്രമിക്കുന്നതിനെതിരെ കർഷകത്തൊഴിലാളി യൂണിയൻ റവന്യൂ അധികാരികൾക്ക് പരാതി നൽകുകയും വില്ലേജ് ഓഫീസർ സൈറ്റിൽ വന്ന് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തതാണ്.

എന്നാൽ ഇക്കഴിഞ്ഞ രാത്രി അസമയത്ത് ജെസിബി ഉപയോഗിച്ച് മുഴുവൻ മണ്ണും നെൽവയലിലേക്ക് തട്ടി നിരത്തിയതായി പറയുന്നു.

നെൽവയൽ പൂർണ്ണമായും പൂർവസ്ഥിതിയിലാക്കുകയും ഉടമക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കർഷക തൊഴിലാളി യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.

കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ വാസു, മേഖല സെക്രട്ടറി ടി. അശോകൻ, ടി.പി.കെ ബാലകൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

#cover #soil #Cherapuram #paddy #field #filling #stopped #Farmers #Union

Next TV

Related Stories
നരക കാലം; കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കണം -യൂത്ത് കോൺഗ്രസ്

Jul 16, 2025 02:23 PM

നരക കാലം; കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കണം -യൂത്ത് കോൺഗ്രസ്

താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാൽ ആളുകള്‍...

Read More >>
ശില്പശാല; കുറ്റ്യാടിയിലെ വികസന മുരടിപ്പിനെതിരെ സമരം സംഘടിപ്പിക്കും -കോണ്‍ഗ്രസ്

Jul 16, 2025 02:03 PM

ശില്പശാല; കുറ്റ്യാടിയിലെ വികസന മുരടിപ്പിനെതിരെ സമരം സംഘടിപ്പിക്കും -കോണ്‍ഗ്രസ്

കുറ്റ്യാടിയിലെ വികസന മുരടിപ്പിനെതിരെ സമരം സംഘടിപ്പിക്കുമെന്ന്...

Read More >>
ഇപ്പോൾ അപേക്ഷിക്കാം; കുറ്റ്യാടിയിൽ ഹജ്ജ് ഹെൽപ്  ഡെസ്ക് ആരംഭിച്ചു

Jul 16, 2025 12:04 PM

ഇപ്പോൾ അപേക്ഷിക്കാം; കുറ്റ്യാടിയിൽ ഹജ്ജ് ഹെൽപ് ഡെസ്ക് ആരംഭിച്ചു

2026 വർഷത്തെ ഹജ്ജിനായി ഓൺലൈനായി അപേക്ഷ...

Read More >>
കാട്ടാന ശല്യത്തിന് പരിഹാരം കാണണം; കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം

Jul 16, 2025 12:03 PM

കാട്ടാന ശല്യത്തിന് പരിഹാരം കാണണം; കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം

കാട്ടാന ശല്യത്തിന് പരിഹാരം കാണണം, കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ...

Read More >>
ശുചിത്വ പരിശോധന; നരിപ്പറ്റയിൽ അഞ്ച് കടകൾക്കെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി

Jul 15, 2025 07:17 PM

ശുചിത്വ പരിശോധന; നരിപ്പറ്റയിൽ അഞ്ച് കടകൾക്കെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി

ശുചിത്വ പരിശോധന, നരിപ്പറ്റയിൽ അഞ്ച് കടകൾക്കെതിരെ ആരോഗ്യ വകുപ്പിന്റെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall