കുറ്റ്യാടി: (kuttiadi.truevisionnews.com) മലയാള ഭാഷാ പഠനത്തിന് സഹായിയായി പി ടി അഷ്റഫ് രചിച്ച തേൻതുള്ളിയുടെ പരിഷ് കരിച്ച പതിപ്പ് പ്രകാശനം ചെയ്തു.
കടിയങ്ങാട് തണൽ ഓഡിറ്റോറിയത്തിൽ വെച്ച് പി കെ നവാസ് പ്രകാശിപ്പിച്ചു.
കെ ഇ ടി സ്‌കൂൾ പ്രിൻസിപ്പൽ കെ ആർ എം സുജാത ആദ്യപ്രതി ഏറ്റുവാങ്ങി.
എഴുത്തുകാരൻ അഹമ്മദ് മുന്നാംകൈ അധ്യക്ഷനായി. കുറ്റ്യാടി ടാഗോർ അക്കാദമി പ്രിൻസിപ്പൽ മേഴ്‌സി ജോസ്, ജമാൽ കുറ്റ്യാടി, വി സുപ്പി, ജമാൽ പറക്കൽ, ദിനേശൻ, എൻ പി സക്കീർ, രജീഷ്, കെ ബഷീർ എന്നിവർ സംസാരിച്ചു.
#Thenthulli #Released #PTAshraf