കുറ്റ്യാടി: (kuttiadi.truevisionnews.com) വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വിൽപനക്കുമെതിരെ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വിമുക്തി ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ 23 ന് നൈറ്റ് മാർച്ച് നടത്തും.
വൈകീട്ട് ആറിന് ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നാരംഭിക്കുന്ന മാർച്ച് പഴയ സ്റ്റാന്റിൽ സമാപിക്കും.
ജനപ്രതിനിധികൾ, പോലീസ് - എക്സൈസ് ഉദ്യോഗസ്ഥർ, യുവജന സംഘടനകൾ, വിദ്യാർഥികൾ, സാംസ്കാരിക സംഘടനകൾ, വ്യാപാര സംഘടനകൾ, ഹരിത കർമസേന പ്രവർത്തകർ മാർച്ചിൽ അണിച്ചേരും.
പരിപാടി വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി സംഘടകസമിതി യോഗം ചേർന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി കെ മോഹൻദാസ്, സി കെ സുമിത്ര, കെ നിഷ, പി.സി രവീന്ദ്രൻ മാസ്റ്റർ, കെ വി ചന്ദ്രദാസ്, ശരൺ റാം, ഷിയാദ് ഊരത്ത്, സി.എച്ച് ഷെരീഫ് സംസാരിച്ചു.
#component #committee #Night #Drunkenness #Kuttyati #23 #March