കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ച് പരിഷ്കരിച്ച നരിക്കൂട്ടും ചാൽ പേരിലാം തോട്ടത്തിൽ റോഡ് നാടിന് സമർപ്പിച്ചു
റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ് ഒടി നഫീസ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ് അധ്യക്ഷനായി.
ടി കെ സത്യനാഥൻ, ടി പി ചന്ദ്രൻ, കിഴക്കേപറമ്പത്ത് കൃഷ്ണൻ, കളരിപ്പൊയിൽ രാധ, പി ടി ഭാസ്കരൻ എന്നിവർ സംസാരിച്ചു.
വാർഡ് കൺവീനർ ടി കെ രാജു സ്വാഗതവും കണ്ടോത്ത് ബാബു നന്ദിയും പറഞ്ഞു.
#Road #opening #modified #Narikutoom #dedicated #Road