#mazhayathra | കാനനപാതകള്‍ താണ്ടിയും വെള്ളച്ചാട്ടത്തില്‍ കുളിച്ചും സേവ് മഴയാത്ര

#mazhayathra | കാനനപാതകള്‍ താണ്ടിയും വെള്ളച്ചാട്ടത്തില്‍ കുളിച്ചും സേവ് മഴയാത്ര
Jul 14, 2024 03:10 PM | By Adithya N P

കുറ്റ്യാടി : (kuttiadi.truevisionnews.com)പരിസ്ഥിതി കൂട്ടായ്മയായ സേവിന്റെ ആഭിമുഖ്യത്തിൽ വയനാട് ചുരത്തിൽ മഴ യാത്ര സംഘടിപ്പിച്ചു. പരിസ്ഥിതി സ്നേഹികളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായ യാത്ര കെ രാഘവൻ എം കെ ഉദ്ഘാടനം ചെയ്തു.

പ്രകൃതി സംരക്ഷണത്തിന്റെ പുതിയ പാഠങ്ങൾ പകർന്നുനൽകി പരിസ്ഥിതി കൂട്ടായ്‌മയായ സേവിന്റെ മഴയാത്ര സമാപിച്ചു. നാല്പത്തിയെട്ട് സ്കൂളികളിൽ നിന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി പ്രവർത്തകരും പങ്കെടുത്ത മഴയാത്ര സംഘടനാമികവുകൊണ്ടും പങ്കാളിത്ത ബാഹുല്യം കൊണ്ടും ശ്രദ്ധേയമായി.

ശനിയാഴ്ച രാവിലെ വയനാട് ജില്ലയിലെ വാളാന്തോട് നിന്നാരംഭിച്ച ശോഭീന്ത്രം എന്ന പേരിട്ട യാത്ര കാനന പാതകളും വെള്ളച്ചാട്ടങ്ങളും പിന്നിട്ട ഹോട്ടൽ ഹിൽബറക്ക് സമീപം സമാപിച്ചു.

എം. കെ രാഘവൻ ഈ യാത്ര ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിക്ക് സാരമായ പോറലേൽക്കുന്ന കാലത്ത് പ്രൊഫെസ്സർ ശോഭീന്ദ്രന്റെ ആശയങ്ങൾ ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

യാത്രയിലെ പ്രകടനങ്ങൾ വിലയിരുത്തി എം എ യു പി സ്കൂൾ കുറ്റ്യാടി ഒന്നാം സ്ഥാനവും, ഗവണ്മെന്റ് സംസ്‌കൃതം ഹൈ സ്കൂൾ വട്ടോളി രണ്ടാം സ്ഥാനവും എം ഇ ടി പബ്ലിക് സ്കൂൾ നാദാപുരം മൂന്നാം സ്ഥാനവും നേടി.

ഈ സ്കൂളുകൾക്ക് ട്രോഫികളും പങ്കെടുത്ത മുഴുവൻ വിദ്യാര്ഥികൾക്കും സെർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്വാഗത സംഗം ചെയര്മാൻ ഇ കെ സുരേഷ്‌കുമാർ ചടങ്ങിൽ അധ്യക്ഷ്യനായിരുന്നു.

ഡോ. ദീപേഷ് കരിമ്പുങ്കര, പ്രൊഫെസ്സർ ശോഭീന്ദ്രൻ അനുസ്മരണ, പ്രഭാഷണം നടത്തി.ഡ സ്വാഗത സംഗം ജനറൽ കൺവീനർ ഹാഫിസ് വലിയ പറമ്പത്, ഷൗക്കത്തലി എരോത്,സെഡ് എ സൽമാൻ ,ഇ കെ സുലോചന,വി.പി റിനീഷ് , ഷിബു ചെറുകാട്, വടേക്കണ്ടി നാരായണൻ,

ലത്തീഫ് കുറ്റിപ്പുറം, സുമ പള്ളിപ്പുറം,നാസർ തയുള്ളതിൽ തുടങ്ങിയവർ സംസാരിച്ചു. പ്രൊ. ശോഭീന്ദ്രന്റെ മക്കളും കൊച്ചുമക്കളും ചടങ്ങിൽ സംസാരിച്ചു. എം ഷഫീഖ്, രജീഷ് പുത്തഞ്ചേരി, നിർമല ജോസഫ്, ഷിജു ഭായ്, ശാന്തിനി ഗഗൻ, കെ കെ ഷിബിൻ, എ സി മുത്തലിബ്, ശാലു ദേവർകോവിൽ തുടഗിയവർ യാത്രക്ക് നേതൃത്വം നൽകി.

ചുരം സംരക്ഷണ സമിതി, സിവിൽ ഡിഫൻസ്, ജനകീയ ദുരന്ത നിവാരണ സേന, ഇന്ത്യൻ റെഡ് കോ സൊസൈറ്റി എന്നീ സന്നദ്ധ സംഘടനകൾ യാത്രയെ അനുഗമിച്ചു.

#Save #the #rain #crossing #jungle #paths #and #bathing #waterfall

Next TV

Related Stories
ക്ലീൻ കുണ്ടുതോട്;തൊട്ടില്‍പ്പാലം-കുണ്ടുതോട് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ശുചീകരിച്ചു

Dec 30, 2025 02:41 PM

ക്ലീൻ കുണ്ടുതോട്;തൊട്ടില്‍പ്പാലം-കുണ്ടുതോട് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ശുചീകരിച്ചു

തൊട്ടില്‍പ്പാലം-കുണ്ടുതോട് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ശുചീകരിച്ചു...

Read More >>
ജനപ്രതിനിധികൾക്ക് സ്വീകരണം; ജനപ്രതിനിധികളെ പുസ്തകം നൽകി ആദരിച്ച് വട്ടോളി ദേശീയ ഗ്രന്ഥശാല

Dec 30, 2025 11:48 AM

ജനപ്രതിനിധികൾക്ക് സ്വീകരണം; ജനപ്രതിനിധികളെ പുസ്തകം നൽകി ആദരിച്ച് വട്ടോളി ദേശീയ ഗ്രന്ഥശാല

ജനപ്രതിനിധികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ച് വട്ടോളി ദേശീയ...

Read More >>
കുന്നുമ്മലിൽ ഭിന്നശേഷി അവബോധ മാസാചരണത്തിന്റെ ഭാഗമായി സർഗ സന്ധ്യ നടത്തി

Dec 29, 2025 09:27 PM

കുന്നുമ്മലിൽ ഭിന്നശേഷി അവബോധ മാസാചരണത്തിന്റെ ഭാഗമായി സർഗ സന്ധ്യ നടത്തി

കുന്നുമ്മലിൽ ഭിന്നശേഷി അവബോധ മാസാചരണത്തിന്റെ ഭാഗമായി സർഗ സന്ധ്യ...

Read More >>
 സമസ്ത സന്ദേശ യാത്രയ്ക്ക് കുറ്റ്യാടിയിൽ സ്വീകരണം നൽകി

Dec 29, 2025 12:19 PM

സമസ്ത സന്ദേശ യാത്രയ്ക്ക് കുറ്റ്യാടിയിൽ സ്വീകരണം നൽകി

സമസ്ത സന്ദേശ യാത്രയ്ക്ക് കുറ്റ്യാടിയിൽ സ്വീകരണം...

Read More >>
Top Stories










News Roundup