മരുതോങ്കര:(kuttiadi.truevisionnews.com) കുറ്റ്യാടി മേഖലയിലെ മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് ടൂ സീറ്റുകൾ ഉറപ്പു വരുത്താൻ സർക്കാരിൻ്റെ കൂടുതൽ ഇടപെടൽ ആവശ്യമാണെന്ന് കുറ്റ്യാടി ഏരിയ ഡെവലപ്മെന്റ്റ് ഫോറം. ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി, കുറ്റ്യാടി, നാദാപുരം എം.എൽ.എ.മാർ എന്നിവർക്ക് സംഘടന നിവേദനം നൽകി.
ജമാൽ പാറക്കൽ, സി.എച്ച്. ഷാനവാസ്, പി. ഭാസ്കരൻ, കെ. ഹരീന്ദ്രൻ, വി.വി.അനസ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനങ്ങൾ നൽകിയത്. കുറ്റ്യാടി ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ പ്രാവശ്യം അഡീഷണൽ ബാച്ചുകൾ അനുവദിച്ചത് വിദ്യാർഥികൾക്ക് ഏറെ സഹായമായി.


ഇഷ്ടപ്പെട്ട കോമ്പിനേഷൻ ലഭിക്കാനാണ് നിലവിൽ പ്രയാസം. മലയോര മേഖലയിലെ രണ്ട് സ്കൂളുകളിൽ നേരത്തേ പ്ളസ് ടൂ അനുവദിച്ചിരുന്നു. കാവിലുമ്പാറ ഹൈസ്കൂളിൽ കൂടി പ്ലസ് ടൂ അനുവദിച്ചാൽ മേഖലയിലെ വിദ്യാർഥികൾക്ക് ആശ്വാസമാവും.
#Plus #two #seats #Government #needs #more #intervention #ensure #Kuttyadi #Area #Development #Forum #petitions


                    
                    












































