കായക്കൊടി: കരണ്ടോട് ജി.എൽ.പി സ്കൂളിൽ സ്മാർട്ട് ക്ലാസ്സ് റൂം. കായക്കൊടി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കരണ്ടോട് ജി.എൽ.പി സ്കൂളിൽ നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജിൽ ഒ.പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിഷ എടക്കുടി അദ്ധ്യക്ഷത വഹിച്ചു.


കുന്നുമ്മൽ വി.പി.ഒ കെ.കെ സുനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ എം റീജ, സരിത മുരളി (ചെയർപെഴ്സൺ ക്ഷേമകാര്യം)ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം.കെ അബ്ദുൽ ലത്തീഫ് ,ഷൈമ സി കെ ,ശോഭ കെ, ജലജ സി.പി സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ടി എം കരുണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ ബിന്ദു നന്ദിയും പറഞ്ഞു.
Be smart; Smart classroom at Karandode GLP School