വേനൽ കടുക്കുന്നു: പുന്നക്കയത്തിൽ നീരൊഴുക്ക് കുറയുന്നു

വേനൽ കടുക്കുന്നു: പുന്നക്കയത്തിൽ നീരൊഴുക്ക് കുറയുന്നു
Mar 4, 2023 11:34 AM | By Athira V

കുറ്റ്യാടി: ചുട്ടുപൊള്ളുന്ന വേനലിൽ പുഴകളും നീർച്ചാലുകളും വറ്റുന്നു. ജില്ലാ അതിർത്തി പങ്കിടുന്ന കാവിലുംപാറയിലെ മൂന്നാംകൈയിലെ പുന്നക്കയത്തിലും നീരൊഴുക്ക് നിലച്ചു.

പശ്ചിമഘട്ടമലനിരകളിൽ നിന്ന് ഉൽഭവിക്കുന്ന കരിങ്ങാട് പട്ട്യാട്ട് പുഴകൾ സംഗമിക്കുന്ന സ്ഥലമാണിത്. മലയോരത്തെ നീർച്ചാലുകളും നീരുറവകളും വറ്റിയതോടെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്.

നാദാപുരം മുടിയുടെ അടിത്തട്ടിൽ ഉൾവനത്തിൽ ഒരിക്കലും വറ്റാത്ത തണൽത്തട്ടും വറ്റിയതോടെ മൃഗങ്ങൾക്ക് കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്.

രൂക്ഷമായ വരൾച്ച അനുഭവപ്പെടുന്ന കാവിലുംപാറ, മരുതോങ്കര,കായക്കൊടി, നരിപ്പറ്റ, മേഖലകളിൽ കാർഷിക വിളകളും നശിച്ചു തുടങ്ങി.

തെങ്ങ്, കവുങ്ങ്, ഗ്രാമ്പു, തുടങ്ങിയവയുടെ ഉൽപ്പാദനം കുറഞ്ഞതായും കർഷകർ പറയുന്നു.

സമതല പ്രദേശങ്ങളിലെ കൃഷിക്കും കുടിവെള്ളത്തിന്റെ ലഭ്യതയ്ക്കും പ്രധാന ആശ്രയിക്കുന്ന കുറ്റ്യാടി പുഴയും കൈവഴികളായ തോടും പുഴയും നീർച്ചാലുകളും വറ്റിയത് കർഷകർക്ക് തിരിച്ചടിയാകുന്നു.

കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര കനാൽ തുറക്കാത്തതും കൃഷിക്കും കുടിവെള്ള ലഭ്യതയ്ക്കും തടസ്സമാവുന്നു.കുടിവെള്ള പദ്ധതിയുടെ കിണറുകൾ വറ്റിത്തുടങ്ങിയതും പ്രതിസന്ധിയാകുന്നു.

Summers are stinging: Water flow is reduced in Punnakayam

Next TV

Related Stories
#ASDmonitoringapp |പിടി വീഴും; ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

Apr 25, 2024 05:48 PM

#ASDmonitoringapp |പിടി വീഴും; ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

വോട്ടര്‍പട്ടികയില്‍ ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയ വ്യക്തികളുടെ പ്രത്യേക പട്ടിക ഇതിനായി...

Read More >>
#Voterturnoutapp |പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

Apr 25, 2024 05:36 PM

#Voterturnoutapp |പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

ഇവര്‍ക്ക് വോട്ട് ചെയ്യുന്നതിനായി കോഴിക്കോട് 1206 ഉം വടകരയില്‍ 1207ഉം പോളിംഗ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്....

Read More >>
#LokSabhaElections | ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

Apr 25, 2024 05:31 PM

#LokSabhaElections | ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കിയും വിവരങ്ങള്‍...

Read More >>
 #Webcasting  |നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

Apr 25, 2024 05:08 PM

#Webcasting |നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

ഇതിനായി വിപുലമായ സംവിധാനങ്ങള്‍ ജില്ലാ കലക്ടറേറ്റില്‍...

Read More >>
#maoist|മാവോവാദി ഭീഷണി: വടകര പാർലമെൻ്റ് മണ്ഡലത്തിലെ 43 ബൂത്തുകളിൽ പ്രത്യേക സുരക്ഷ

Apr 25, 2024 04:55 PM

#maoist|മാവോവാദി ഭീഷണി: വടകര പാർലമെൻ്റ് മണ്ഡലത്തിലെ 43 ബൂത്തുകളിൽ പ്രത്യേക സുരക്ഷ

2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നാളെ നടക്കുന്ന വോട്ടെടുപ്പിന് ജില്ല പൂര്‍ണ...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 25, 2024 02:41 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
Top Stories










News Roundup