#Latest news #Kuttiyadi #Anti Drug Campaign #Operation Thoofan #Kerala News
കുറ്റ്യാടി : ( https://nadapuram.truevisionnews.com/ )പൊതു സമൂഹത്തിലും വിദ്യാർത്ഥികൾക്കിടയിലും ലഹരിയുടെ ആസക്തി വർധിക്കുന്ന സാഹചര്യത്തിൽ ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി നരിക്കൂട്ടുംചാൽ വേദിക വായനശാല രംഗത്ത്.
ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മരുതോങ്കര സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹകരണത്തോടെയാണ് കുന്നുമ്മൽ ഉപജില്ലയിലെ എൽ പി വിഭാഗം കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചത്.
മരുതോങ്കര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.കെ.പാർത്ഥൻ ഉദ്ഘാടനം ചെയ്തു. എസ്.ജെ.സജീവ് കുമാർ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ഫാത്തിമ നാസർ മുഖ്യാതിഥിയായി. ജെ.ഡി. ബാബു,പി.പി.ദിനേശൻ, പി.പി.വിജയൻ, കെ.കെ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
Content Highlight: Kuttiyadi Anti Drug Campaign: Vedika Library Organizes Drawing Competition
#Latest news #Kuttiyadi #Anti Drug Campaign #Operation Thoofan #Kerala News













































