കുറ്റ്യാടി: (kuttiadi.truevisionnews.com/) മൊയിലോത്തറ ജനകീയ വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി 'വായനക്കളരി' അവധിക്കാല സഹവാസക്യാമ്പ് സംഘടിപ്പിക്കുന്നു. മേയ് 9 മുതൽ 17 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പ് കുട്ടികളിൽ കല, സാഹിത്യം, വൈജ്ഞാനികം എന്നീ മേഖലകളിൽ താൽപ്പര്യം വളർത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.
നാടൻകലകൾ, സാഹിത്യരചന, നൃത്തം, സംഗീതം, നാടകം, ചലച്ചിത്ര നിർമ്മാണം, ചിത്രരചന തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രഗല്ഭർ ക്ലാസുകൾക്ക് നേതൃത്വം നൽകും. കൂടാതെ കർഷകർ, കലാ-കായിക-സാഹിത്യ മേഖലകളിലെ പ്രമുഖർ എന്നിവർ കുട്ടികളുമായി സംവദിക്കുന്ന മുഖാമുഖം പരിപാടിയും, 'നാടിനെ അറിയാം' എന്ന പേരിൽ പഠനയാത്രയും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കെ. സുനിൽകുമാർ (ചെയർമാൻ), പാലോറ വിനോദൻ (കൺവീനർ) എന്നിവരാണ് സ്വാഗതസംഘം ഭാരവാഹികൾ. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 9400986256, 9446281334 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Let's celebrate the holidays; 'Vayanakalari' community camp at Moilothara Public Library















































