മദ്യപാനം റോഡരികിൽ; പള്ളിയത്ത് പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു

മദ്യപാനം റോഡരികിൽ; പള്ളിയത്ത്  പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു
Apr 27, 2026 01:59 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com/) പള്ളിയത്ത് ടൗണിൽ പൊതുസ്ഥലത്ത് വെച്ച് മദ്യപിച്ച മൂന്ന് യുവാക്കളെ കുറ്റ്യാടി പോലീസ് പിടികൂടി. കട്ടോറ വീട്ടിൽ പുഷ്പൻ (49), പറമ്പത്ത് വീട്ടിൽ സാജു (52), ആക്കിപ്പറമ്പത്ത് വീട്ടിൽ ഷാജിഷ് (39) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഇന്നലെ വൈകുന്നേരം 5.25-ഓടെ കുറ്റ്യാടി സബ് ഇൻസ്പെക്ടർ സുബിൻ ബിജുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം. പള്ളിയത്ത് ടൗണിലെ സ്വകാര്യ സിമന്റ് കടയ്ക്ക് സമീപം റോഡരികിലിരുന്ന് മദ്യപിക്കുകയായിരുന്ന ഇവരെ പോലീസ് സംഘം കണ്ടെത്തുകയായിരുന്നു.

പ്രതികളുടെ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പിയും ഗ്ലാസ്സും പോലീസ് സ്ഥലത്തെത്തി പിടിച്ചെടുത്തു. പ്രതികൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ബി.എൻ.എസ്.എസ് പ്രകാരം ഇവർക്ക് നോട്ടീസ് നൽകി വിട്ടയക്കുകയും ചെയ്തു. എസ്‌.സി.പി.ഒ രാജേഷ്, കെ.എച്ച്.ജി രജീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Police have registered a case against three people who were found drunk while sitting in a public place at a church

Next TV

Related Stories
പാർക്കിംഗിനെച്ചൊല്ലി തർക്കം: കുറ്റ്യാടി അങ്ങാടിയിൽ യുവാക്കൾ തമ്മിൽ സംഘർഷം

Apr 27, 2026 01:38 PM

പാർക്കിംഗിനെച്ചൊല്ലി തർക്കം: കുറ്റ്യാടി അങ്ങാടിയിൽ യുവാക്കൾ തമ്മിൽ സംഘർഷം

പാർക്കിംഗിനെച്ചൊല്ലി തർക്കം: കുറ്റ്യാടി അങ്ങാടിയിൽ യുവാക്കൾ തമ്മിൽ സംഘർഷം ...

Read More >>
മാപ്പിള കലാ അക്കാദമിയുടെ 'സംഘടനാ യാത്ര'യ്ക്ക് നാളെ കുറ്റ്യാടിയിൽ തുടക്കം

Apr 27, 2026 12:31 PM

മാപ്പിള കലാ അക്കാദമിയുടെ 'സംഘടനാ യാത്ര'യ്ക്ക് നാളെ കുറ്റ്യാടിയിൽ തുടക്കം

മാപ്പിള കലാ അക്കാദമിയുടെ 'സംഘടനാ യാത്ര'യ്ക്ക് നാളെ കുറ്റ്യാടിയിൽ...

Read More >>
പൊതുസ്ഥലത്തെ മദ്യപാനം: കുറ്റ്യാടിയിൽ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു

Apr 26, 2026 03:13 PM

പൊതുസ്ഥലത്തെ മദ്യപാനം: കുറ്റ്യാടിയിൽ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു

പൊതുസ്ഥലത്തെ മദ്യപാനം: കുറ്റ്യാടിയിൽ രണ്ടുപേർക്കെതിരെ പോലീസ്...

Read More >>
ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

Apr 26, 2026 12:05 PM

ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്'...

Read More >>
Top Stories

News Roundup